LiveTV

Live

National

യുപിയില്‍ 'ആന്‍റി റോമിയോ' സ്ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി

യുപിയില്‍ 'ആന്‍റി റോമിയോ' സ്ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി
Summary
യുപി പൊലീസ് സദാചാര ഗുണ്ടകളായി മാറിയെന്ന വിമര്‍ശവും ഉയരുന്നുണ്ട്..

ഉത്തര്‍പ്രദേശില്‍ ആന്‍റി റോമിയോ സ്വക്വാഡുകള്‍ക്ക് രൂപം നല്‍കി ബിജെപി സര്‍ക്കാര്‍. പൊലീസില്‍ നിന്ന് തന്നെയുള്ളവരെയാണ് സ്വക്വാഡുകളില്‍ നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി യുവാക്കളെ സ്വക്വാഡ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. യുപി പൊലീസ് സദാചാര ഗുണ്ടകളായി മാറിയെന്ന വിമര്‍ശവും ഉയരുന്നുണ്ട്.

സ്ത്രീ സുരക്ഷക്ക് ആന്‍റി റോമിയോ സ്ക്വാഡുകള്‍ രൂപീകരിക്കുമെന്ന വാഗ്ദാനം അധികാരത്തിലെത്തി ദിവസങ്ങള്‍ക്കകം യോഗി ആദിത്യനാഥിന്‍റെ സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുകയാണ്. കൂടുതല്‍ അംഗബലമുള്ള പൊലീസ് സ്റ്റേഷനുകളിലാണ് ഇപ്പോള്‍ സ്ക്വാഡുകള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.

യുപിയില്‍ 'ആന്‍റി റോമിയോ' സ്ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി

ആദ്യ ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ നിരവധി യുവാക്കളെ പൂവാലന്മാരെന്ന പേരില്‍ സ്ക്വാഡുകള്‍ കസ്റ്റഡിയിലെടുത്തു. ബൈക്കുള്ള യുവാക്കളാണ് പ്രധാന ഇരകള്‍. ഇതോടെ റോമിയോ സ്ക്വാഡെന്ന പേരില്‍ പൊലീസ് നടത്തുന്നത് സദാചാര പൊലീസാണെന്ന വിമര്‍ശവും ശക്തമാവുകയാണ്.

എന്നാല്‍ പൊലീസ് നടപടിയെ പിന്തുണച്ച് ഉത്തര്‍പ്രദേശ് ഡിജിപി രംഗത്തെത്തി. വരും ദിവസങ്ങളിലും സ്ക്വാഡിന്‍റെ പ്രവര്‍ത്തനം ശക്തമാക്കാനാണ് പൊലീസിന്‍റെ തീരുമാനം.