Top

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ത്രിവേന്ദ്ര സിങ് റാവത്ത് സത്യപ്രതി‍ജ്ഞ ചെയ്തു

MediaOne Logo

Alwyn

  • Updated:

    2018-06-01 11:05:54.0

Published:

1 Jun 2018 11:05 AM GMT

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ത്രിവേന്ദ്ര സിങ് റാവത്ത് സത്യപ്രതി‍ജ്ഞ ചെയ്തു
X

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ത്രിവേന്ദ്ര സിങ് റാവത്ത് സത്യപ്രതി‍ജ്ഞ ചെയ്തു

ഡെറാഡൂണ്‍ പരേഡ് ഗ്രൌണ്ടിലായിരുന്നു ചടങ്ങ് . ഏഴു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി മുന്‍ ആര്‍എസ്എസ് പ്രചാരക് ത്രിവേന്ദ്ര സിങ് റാവത്ത് സത്യപ്രതിജ്ഞ ചെയ്തു. ഡെറാഡൂണ്‍ പരേഡ് ഗ്രൌണ്ടിലായിരുന്നു ചടങ്ങ് . ഏഴു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ സംസ്ഥാനത്തെ കൃഷി വകുപ്പ് മന്ത്രിയായിരുന്നു ത്രിവേന്ദ്ര സിങ് റാവത്ത്.

എക്‌സിറ്റ് പോള്‍ ഫലം വന്നത് മുതല്‍ മുഖ്യമന്ത്രി പദ ചര്‍ച്ചകളില്‍ ഉയര്‍ന്നുകേട്ട പേരായിരുന്നു ത്രിവേന്ദ്ര സിങ് റാവത്തിന്റേത്. കഴിഞ്ഞ ദിവസമാണ് ത്രിവേന്ദ്ര സിങ് റാവത്തിനെ മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനമെടുത്തത്. അമിത് ഷായുടെ വിശ്വസ്തനും പാര്‍ട്ടിയുടെ ഝാര്‍ഖണ്ഡ് ചുമതലക്കാരനുമാണ് 56കാരനായ റാവത്ത്. 1993 മുതല്‍ 2002 വരെ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. 2002ല്‍ ആദ്യം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റാവത്ത് മൂന്നാം വട്ടമാണ് വിജയിക്കുന്നത്. മുഖ്യമന്ത്രി പദത്തിലേക്ക് മുന്‍ മന്ത്രിമാരായ സത്യപാല്‍ മഹാരാജ്, പ്രകാശ് പന്ത് തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നിരുന്നെങ്കിലും അമിത് ഷായുടെ അനുയായി, ആര്‍എസ്എസ് പശ്ചാത്തലം തുടങ്ങിയവ റാവത്തിന് ഗുണകരമായി.

Next Story