LiveTV

Live

National

നോട്ട് നിരോധം, ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു

നോട്ട് നിരോധം, ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു
Summary
മൂന്ന് സംഘടനകളില്‍ നിന്നുമായി ഏഴ് ലക്ഷത്തോളം ജീവനക്കാരാണ് പണിമുടക്കില്‍ സഹകരിക്കുക...

നോട്ട് നിരോധത്തെ തുടര്‍ന്ന് ബാങ്കിംഗ് മേഖലിയിലെ ജീവനക്കാരുടെ അധിക ജോലിഭാരവും പ്രതിസന്ധികളും പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംഘടനകള്‍ ഇന്ന് പണി മുടക്കും. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസ്സോസ്സിയേഷന്‍, ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.

മൂന്ന് സംഘടനകളില്‍ നിന്നുമായി ഏഴ് ലക്ഷത്തോളം ജീവനക്കാരാണ് പണിമുടക്കില്‍ സഹകരിക്കുക. പകുതിയിലധികം ബാങ്കിംഗ് തൊഴിലാളികള്‍ പണിമുടക്കുന്നത് മേഖലയെ ഭാഗികമായി സ്തംഭിപ്പിക്കും.