LiveTV

Live

National

''പെണ്‍കുട്ടികള്‍ക്ക് സൌന്ദര്യമില്ലാത്തതാണ് സ്‍ത്രീധനത്തിന് കാരണം''

''പെണ്‍കുട്ടികള്‍ക്ക് സൌന്ദര്യമില്ലാത്തതാണ് സ്‍ത്രീധനത്തിന് കാരണം''
Summary
സ്ത്രീവിരുദ്ധ പരമാര്‍ശവുമായി സോഷ്യോളജി പാഠപുസ്തകം
''പെണ്‍കുട്ടികള്‍ക്ക് സൌന്ദര്യമില്ലാത്തതാണ് സ്‍ത്രീധനത്തിന് കാരണം''

പെൺകുട്ടികള്‍ക്ക് സൌന്ദര്യമില്ലാത്തതും അംഗവൈകല്യവുമാണ് സ്ത്രീധനത്തിന് കാരണമാകുന്നതെന്ന കണ്ടെത്തലുമായി മഹാരാഷ്ട്രയിലെ പാഠപുസ്തകം. മഹാരാഷ്ട്രയിലെ പ്ലസ്ടു സോഷ്യോളജി പാഠപുസ്തകത്തിലാണ് രാജ്യത്തെ പ്രധാനപ്പെട്ട ഒരു സാമൂഹ്യപ്രശ്നത്തിനുള്ള കാരണങ്ങളിലൊന്നായി പെണ്‍കുട്ടികളുടെ വൈരുപ്യത്തെ ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്. മതം, ജാതിസമ്പ്രദായം, സാമൂഹികാവസ്ഥ തുടങ്ങി നിരവധി കാരണങ്ങള്‍ക്കൊപ്പമാണ് വരന്റെ വീട്ടുകാര്‍ക്ക് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടാനുള്ള കാരണങ്ങളിലൊന്നായി വധുവിന്റെ സൌന്ദര്യക്കുറവിനെ എടുത്തുകാണിച്ചിരിക്കുന്നത്.

ഒരു പെണ്‍കുട്ടിക്ക് വൈരൂപ്യമോ അംഗവൈകല്യമോ ഉണ്ടെങ്കില്‍ അവളുടെ വിവാഹം കഴിയുക എന്നത് ബുദ്ധിമുട്ടാണ്. അത്തരം പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ വരനോ വരന്റെ വീട്ടുകാരോ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടും. അങ്ങനെയുള്ള പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ വരന്റെ വീട്ടുകാര്‍ ആവശ്യപ്പെടുന്ന സ്ത്രീധനം കൊടുക്കാന്‍ ബാധ്യസ്ഥരുമായിത്തീരും. ഇത് സ്ത്രീധനമെന്ന് ആചാരം കൂടാന്‍ കാരണമാകുന്നുവെന്നാണ് പാഠപുസ്തകത്തിലെ പരാമര്‍ശം.

''പെണ്‍കുട്ടികള്‍ക്ക് സൌന്ദര്യമില്ലാത്തതാണ് സ്‍ത്രീധനത്തിന് കാരണം''

അനുയോജ്യനായ വരനെ കിട്ടാന്‍ വേണ്ടിയെന്നാണ് സ്ത്രീധനത്തിന് വേണ്ടിയുള്ള മറ്റൊരു കാരണമായി പാഠപുസ്തകം ചൂണ്ടിക്കാട്ടുന്നത്. തങ്ങളുടെ മകള്‍ക്ക് തങ്ങളാഗ്രഹിക്കുന്ന നിലയിലും വിലയിലുമുള്ള വരനെ കിട്ടാന്‍ എത്ര തുകയും ചെലവഴിക്കാന്‍ തയ്യാറാകുന്നു. അതിനാല്‍ അവര്‍ വരനും വരന്റെ കുടുംബത്തിനും കൂടുതല്‍ സ്ത്രീധനം അങ്ങോട്ട് വാഗ്ദാനം ചെയ്യുന്നുവെന്നും ഇതിന് വിശദീകരണമായി നല്‍കിയിരിക്കുന്നു. സ്ത്രീധനമെന്ന സാമൂഹിക തിന്മ വളര്‍ത്തുന്ന 12 കാരണങ്ങളാണ് പുസ്തകത്തില്‍ വിശദീകരിച്ചിട്ടുള്ളത്.

''പെണ്‍കുട്ടികള്‍ക്ക് സൌന്ദര്യമില്ലാത്തതാണ് സ്‍ത്രീധനത്തിന് കാരണം''

2013 ല്‍ പുസ്തകം നിലവിലുണ്ട്. എന്നാല്‍ ഈ വര്‍ഷം മുതലാണ് എതിര്‍പ്പുമായി വിദ്യാര്‍ത്ഥികളും അധ്യാപകരും രംഗത്തെത്തിയതെന്നാണ് വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം. സ്ത്രീധനത്തെ കുറിച്ചുള്ള ഈ പാഠഭാഗം തങ്ങളെ ഞെട്ടിച്ചുവെന്നാണ് പല അധ്യാപകരും പറയുന്നത്. പലരും ഈ ഭാഗം പഠിപ്പിക്കാതെ വിടുകയാണ്.