LiveTV

Live

National

ബിജെപി ഓഫീസില്‍ ദേശീയപതാക തലകീഴായി ഉയര്‍ത്തി, അടിവസ്ത്രം തിരിച്ചിടുന്നത് പോലെയെന്ന് വിശദീകരണം

ബിജെപി ഓഫീസില്‍ ദേശീയപതാക തലകീഴായി ഉയര്‍ത്തി,  അടിവസ്ത്രം തിരിച്ചിടുന്നത് പോലെയെന്ന് വിശദീകരണം
Summary
അടിവസ്ത്രം തലകീഴായി ചിലപ്പോള്‍ ഇടാറുള്ളതുപോലെയുള്ള അബദ്ധമാണ് ഇവിടെയും സംഭവിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തു.....

ദേശീയപതാകയെ അടിവസ്ത്രത്തോട് ഉപമിച്ച് ബിജെപി അസം സംസ്ഥാന അധ്യക്ഷന്‍. റിപ്പബ്ലിക് ദിനത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ദേശീയപതാക തലകീഴായി ഉയര്‍ത്തിയ ശേഷം നല്‍കിയ വിശദീകരണത്തിലാണ് അടിവസ്ത്രത്തോടുള്ള താരതമ്യം കടന്നു വന്നത്.

ദേശീയ പതാക തലകീഴായാണ് ഉയര്‍ത്തിയതെന്ന് മനസിലാക്കിയപ്പോള്‍ തന്നെ ചടങ്ങിന്‍റെ ചുമതലയുള്ള വ്യക്തിയോട് ഞാന്‍ ഇത് സംബന്ധിച്ച വിശദീകരണം ചോദിച്ചിരുന്നു. സംഭവത്തില്‍ ക്ഷമ ചോദിച്ച അദ്ദേഹം അടിവസ്ത്രം തലകീഴായി ചിലപ്പോള്‍ ഇടാറുള്ളതുപോലെയുള്ള അബദ്ധമാണ് ഇവിടെയും സംഭവിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തു - സംഭവത്തെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത്ത് ദാസ് നല്‍കിയ മറുപടി ഇതാണ്.

ബോധപൂര്‍വ്വം വരുത്തി ഒരു പിഴവ് മൂലമല്ല ദേശീയ പതാക തലകീഴായി ഉയര്‍ത്തിയതെന്നും തെറ്റ് കണ്ടെത്തിയ ഉടന്‍ തന്നെ തിരുത്തിയതായും ദാസ് കൂട്ടിച്ചേര്‍ത്തു. മറ്റൊരാളുടെ വാക്കുകള്‍ ചില മാധ്യമങ്ങള്‍ തന്‍റെ പേരിലാക്കി ആഘോഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.