LiveTV

Live

National

സേനയിലെ അവഗണനക്കെതിരെ തുറന്നടിച്ച് സിആര്‍പിഎഫ് ജവാന്‍

Summary
സൈനികര്‍ക്ക് മെഡിക്കല്‍, കാന്‍റീന്‍ സൈകര്യങ്ങളും മറ്റ് ക്ഷേമ പദ്ധതികളുടെ പ്രയോജനവും ലഭിക്കുന്പോള്‍ ഇത്തരത്തിലൊന്നും തന്നെ സിആര്‍പിഎഫ് വിഭാഗത്തിന് ലഭിക്കുന്നില്ല. വിരമിച്ച സൈനികര്‍ക്ക് ലഭിക്കുന്ന പ്രത്യേക ക്വോട്ട ആനുകൂല്യങ്ങള്‍ പോലും

അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്കുള്ള ഭക്ഷണ വിതരണത്തിലെ ക്രമക്കേടുകള്‍ തുറന്നു പറ‍ഞ്ഞ ബിഎസ്എഫ് ജവാന്‍റെ ഫേസ്ബുക്ക് പോസ്റ്റ് സൃഷ്ടിച്ച അലയൊലികള്‍ കെട്ടടങ്ങുന്നതിന് മുന്പ് കേന്ദ്ര സര്‍ക്കാരിനെയും പ്രതിരോധ മന്ത്രാലയത്തെയും പ്രതിസന്ധിയിലാക്കി സിആര്‍പിഎഫ് ജവാന്‍റെ വീഡിയോ വൈറലാകുന്നു. രാജസ്​ഥാനിലെ മൗണ്ട്​ അബുവിലെ ​​സി.ആർ.പി.എഫ്​ പട്ടാളക്കാരനും മധുര സ്വദേശിയുമായ ജിത്​ സിങ്ങാണ് സൈന്യത്തില്‍ അനുഭവപ്പെടുന്ന വിവേചനങ്ങള്‍ക്കെതിരെ തുറന്നടിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് ,സമയങ്ങളിലും വിഐപി സുരക്ഷയുമുള്‍പ്പെടെ സിആര്‍പിഎഫുകാര്‍ ചെയ്യാത്ത ജോലികളില്ലെന്നും എന്നാല്‍ സമാന ജോലി ചെയ്യുന്ന സൈനികര്‍ക്ക് ലഭിക്കുന്ന സൌകര്യങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കാറില്ലെന്നും ജിത് സിങ് ആരോപിക്കുന്നു.

സൈനികര്‍ക്ക് മെഡിക്കല്‍, കാന്‍റീന്‍ സൈകര്യങ്ങളും മറ്റ് ക്ഷേമ പദ്ധതികളുടെ പ്രയോജനവും ലഭിക്കുന്പോള്‍ ഇത്തരത്തിലൊന്നും തന്നെ സിആര്‍പിഎഫ് വിഭാഗത്തിന് ലഭിക്കുന്നില്ല. വിരമിച്ച സൈനികര്‍ക്ക് ലഭിക്കുന്ന പ്രത്യേക ക്വോട്ട ആനുകൂല്യങ്ങള്‍ പോലും ഞങ്ങള്‍ക്ക് ലഭിക്കാറില്ല. ഇതു മൂലം നല്ലൊരു ജോലി പോലും ലഭിക്കാനുള്ള സാധ്യതയില്ല - വീഡിയോയില്‍ ജിത് സിങ് പറയുന്നു.

തന്‍റെ ആശങ്കകള്‍ പങ്കുവയ്ക്കുക മാത്രമാണ് ജിത് സിങ് ചെയ്തതെന്നാണ് സിആര്‍പിഎഫ് അധികൃതര്‍ അവകാശപ്പെടുന്നത്. സിആര്‍പിഎഫിനെ സംബന്ധിച്ച് ജിത് സിങ് പങ്കുവച്ച ആശങ്കകള്‍ പരിഗണനയിലുള്ളതാണെന്നും ഇവ ഏഴാം ശന്പള കമ്മീഷന്‍ മുന്പാകെ അവതരിപ്പിച്ചിട്ടുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ ദുര്‍ഗ പ്രസാദ് വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.