LiveTV

Live

National

ഭര്‍ത്താവ് മോദി വിരുദ്ധന്‍, മോദിക്കുവേണ്ടി ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ തയ്യാര്‍: യുവതിയുടെ വീഡിയോ വൈറല്‍

ഭര്‍ത്താവ് മോദി വിരുദ്ധന്‍, മോദിക്കുവേണ്ടി ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ തയ്യാര്‍: യുവതിയുടെ വീഡിയോ വൈറല്‍
Summary
''നോട്ട് വിതരണം ചെയ്യുവാനുള്ള ഉത്തരവാദിത്വം ബാങ്കുകള്‍ക്കാണ്. മോദിക്കെങ്ങനെയാണ് എല്ലാവരുടെയും കയ്യില്‍ ആവശ്യത്തിനുള്ള പണമെത്തിക്കാനാകുക.''
ഭര്‍ത്താവ് മോദി വിരുദ്ധന്‍, മോദിക്കുവേണ്ടി ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ തയ്യാര്‍: യുവതിയുടെ വീഡിയോ വൈറല്‍

പ്രധാനമന്ത്രിയുടെ നോട്ടുനിരോധം രാജ്യത്തെ ജനങ്ങളെ രണ്ടുതട്ടിലാക്കിയിരിക്കയാണ്. നോട്ടുനിരോധത്തെ അനുകൂലിക്കുന്നവര്‍ ഒരുഭാഗത്തും, എതിര്‍ക്കുന്നവര്‍ മറുഭാഗത്തും. വന്നുവന്ന് നോട്ടുനിരോധവും മോദി ഭക്തിയും ദാമ്പത്യജീവിതത്തിലും വെല്ലുവിളി ഉയര്‍ത്തിത്തുടങ്ങിയിരിക്കയാണ്.

മോദിക്കുവേണ്ടി തന്റെ ഭര്‍ത്താവിനെ വരെ ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കയാണ് ഡല്‍ഹി സ്വദേശിനിയായ യുവതി. ഭര്‍ത്താവ് മോദി വിരുദ്ധനാണെന്നതാണ് ഉപേക്ഷിക്കാന്‍ യുവതി പറയുന്ന കാരണം. പൊതുസ്ഥലത്ത് വെച്ചുള്ള യുവതിയുടെ പ്രഖ്യാപനത്തിന്റെ വീഡിയോ ലല്ലന്‍ടോപ് (the lallantop)എന്ന വെബ്സൈറ്റാണ് പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു.

ഡല്‍ഹി സ്വദേശിയായ രശ്മി ജെയ്‍ന്‍ ആണ് വീഡിയോയിലുള്ളത്. ഒരുപറ്റം ജനങ്ങള്‍ക്കിടയില്‍ നിന്നാണ് രശ്മി സംസാരിക്കുന്നത്. 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിന് മോദിയെ കുറ്റപ്പെടുത്തരുതെന്നും അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

നോട്ട് വിതരണം ചെയ്യുവാനുള്ള ഉത്തരവാദിത്വം ബാങ്കുകള്‍ക്കാണ്. മോദിക്കെങ്ങനെയാണ് എല്ലാവരുടെയും കയ്യില്‍ ആവശ്യത്തിനുള്ള പണമെത്തിക്കാനാകുക. ബാങ്കുകള്‍ തങ്ങളുടെ ജോലി കൃത്യമായി ചെയ്യാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും രശ്മി പറയുന്നുയ

രശ്മിയുടെ മോദിഭക്തി അതുകൊണ്ടൊന്നും തീരുന്നില്ല. രാജ്യത്തിന് വേണ്ടി ഇത്രയേറെ ത്യാഗം സഹിച്ച മറ്റൊരാളുണ്ടോയെന്നും ഇത്രയേറെ മഹത്വമുള്ള മറ്റൊരാളെ താന്‍ കണ്ടിട്ടില്ലെന്നും, താന്‍ അദ്ദേഹത്തിന്‍റെ കടുത്ത ആരാധികയാണെന്നും.. ഭര്‍ത്താവ് ഒരു മോദി വിരുദ്ധനായതിനാല്‍ താന്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചു പോകാന്‍ പോകുകയാണെന്നും അവര്‍ വികാരഭരിതയായി പറയുന്നുണ്ട്..