LiveTV

Live

National

ചരിത്രം കണ്ട എറ്റവും മോശം പാര്‍ലമെന്‍റേറിയനായ രാഹുലിന് മോദിയെ ചോദ്യം ചെയ്യാനവകാശമില്ലെന്ന് ബിജെപി

ചരിത്രം കണ്ട എറ്റവും മോശം പാര്‍ലമെന്‍റേറിയനായ രാഹുലിന് മോദിയെ ചോദ്യം ചെയ്യാനവകാശമില്ലെന്ന് ബിജെപി
Summary
സഭയില്‍ പ്രധാനമന്ത്രി പങ്കെടുക്കണമെന്ന് ആവശ്യപ്പെടുന്നതിന് മുമ്പ് പാര്‍ലമെന്‍റ് അംഗമെന്ന നിലയിലുള്ള ഉത്തരവാദിത്തത്തിന്‍റെ ബാലപാഠങ്ങള്‍ പഠിക്കാന്‍ രാഹുലിനോട് ആവശ്യപ്പെടുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും

ലോക്സഭ കണ്ട ഏറ്റവും മോശം എംപിയായ രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാനവകാശമില്ലെന്ന് ബിജെപി. നോട്ട് നിരോധം ചര്‍ച്ചയാകുമ്പോള്‍ പാര്‍ലമെന്‍റിലെത്താതെ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ രംഗതെത്തിയതോടെയാണ് ബിജെപിയുടെ കടന്നാക്രമണം, പാര്‍ലമെന്‍റില്‍ നിന്ന് പലപ്പോഴും മുങ്ങുകയും കാര്യമാത്രമായി ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ പറയാന്‍ യോഗ്യനല്ലെന്ന് ബിജെപി നേതാവ് ജിവിഎല്‍ നരസിംഹറാവു പറഞ്ഞു.

രാഹുലിന്‍റെ വിമര്‍ശങ്ങളെ വലിയൊരു തമാശയായാണ് കാണുന്നത്. കഴിഞ്ഞ ലോക്സഭയിലെ ഏറ്റവും എംപിമാരിലൊരാളായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് അദ്ദേഹം. ഇത്തവണയും സ്ഥിതി മറിച്ചാകുമെന്ന് കരുതുന്നില്ല. ഭരണ രംഗത്ത് കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ കാതലായ മാറ്റങ്ങളും അച്ചടക്കവും കൊണ്ടുവരാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞിട്ടുണ്ട്. സഭയില്‍ പ്രധാനമന്ത്രി പങ്കെടുക്കണമെന്ന് ആവശ്യപ്പെടുന്നതിന് മുമ്പ് പാര്‍ലമെന്‍റ് അംഗമെന്ന നിലയിലുള്ള ഉത്തരവാദിത്തത്തിന്‍റെ ബാലപാഠങ്ങള്‍ പഠിക്കാന്‍ രാഹുലിനോട് ആവശ്യപ്പെടുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.