LiveTV

Live

National

നോട്ട് നിരോധം കര്‍ണാടകത്തിലെ കന്നുകാലി കച്ചവടം പ്രതിസന്ധിയിലാക്കി

നോട്ട് നിരോധം കര്‍ണാടകത്തിലെ കന്നുകാലി കച്ചവടം പ്രതിസന്ധിയിലാക്കി
Summary
ആടു മാടുകളെ വില്‍ക്കാനായി ചന്തയിലെത്തിച്ച മിക്ക കര്‍ഷകരും കച്ചവടം നടക്കാതെ നിരാശയോടെ മടങ്ങുകയാണ്. പിന്‍വലിച്ച നോട്ടിന് പകരം പുതിയ നോട്ട് കിട്ടിയെങ്കില്‍ മാത്രമേ പ്രതിസന്ധി മറികടക്കാനാവൂ.

നോട്ട് പ്രതിസന്ധി കര്‍ണാടകത്തിലെ കാലിക്കച്ചവടത്തേയും സാരമായി ബാധിച്ചു. ആടു മാടുകളെ വില്‍ക്കാനായി ചന്തയിലെത്തിച്ച മിക്ക കര്‍ഷകരും കച്ചവടം നടക്കാതെ നിരാശയോടെ മടങ്ങുകയാണ്. പിന്‍വലിച്ച നോട്ടിന് പകരം പുതിയ നോട്ട് കിട്ടിയെങ്കില്‍ മാത്രമേ പ്രതിസന്ധി മറികടക്കാനാവൂ.

പച്ചക്കറി കൃഷിക്ക് പുറമെ കാലി വളര്‍ത്തലും ഉപജീവന മാര്‍ഗ്ഗമാക്കിയവരാണ് കര്‍ണാടകത്തിലെ ഗ്രാമവാസികള്‍. കാലാവസ്ഥ ചതിച്ചത് മൂലം കൃഷി നശിച്ചതും വിലയിടിവും കര്‍ഷകരെ നേരത്തെ തന്നെ വലക്കുന്നുണ്ട്. ഇതിനിടയില്‍ കന്നുകാലികളെ വിറ്റ് ജീവിതം മുന്നോട്ട് നീക്കാനുള്ള ശ്രമത്തിന് നോട്ട് നിരോധം ഇരുട്ടടിയായി.

പിന്‍വലിച്ച ആയിരം, അഞ്ഞൂറ് നോട്ടുകള്‍ ഉപയോഗിക്കാന്‍ കഴിയാത്തതും ആവശ്യത്തിന് പുതിയ നോട്ട് സര്‍ക്കാര്‍ ലഭ്യമാക്കാത്തതുമാണ് കച്ചവടത്തെ ബാധിച്ചത്. പണം പിന്നീട് നല്‍കാമെന്ന വ്യവസ്ഥയില്‍ ചില കച്ചവടം നടക്കുന്നതൊഴിച്ചാല്‍ കര്‍ണാടകത്തിലെ മിക്ക കന്നുകാലി ചന്തകളും നിശ്ചലമായി.