LiveTV

Live

National

വാരാണസി ദുരന്തം; അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

വാരാണസി ദുരന്തം; അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
Summary
സിറ്റി പൊലീസ് സൂപ്രണ്ട് ട്രാഫിക് പൊലീസ് സൂപ്രണ്ട് അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി

വാരണാസിയിലെ രാജ്ഘട്ട് പാലത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 24 പേര്‍ മരിച്ച സംഭവത്തില്‍ 5 പൊലീസ് ഉദ്യോഗസ്ഥരെ യുപി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. സിറ്റി പൊലീസ് സൂപ്രണ്ട്, ട്രാഫിക് പൊലീസ് സൂപ്രണ്ട് അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി. ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ജയ് ഗുരുദേവിന്റെ പ്രാര്‍‌ഥനാചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.സംഭവത്തില്‍ 60 ഓളം പേര്‍ക്ക് പരിക്കുണ്ട് ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും യുപി സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.