LiveTV

Live

National

കോള്‍ ടാക്സി ഡ്രൈവര്‍ ഭാര്യയെ കാറിലിട്ട് കത്തിച്ചു

കോള്‍ ടാക്സി ഡ്രൈവര്‍ ഭാര്യയെ കാറിലിട്ട് കത്തിച്ചു
Summary
കുടുംബ വഴക്കാണ് സംഭവത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു
കോള്‍ ടാക്സി ഡ്രൈവര്‍ ഭാര്യയെ കാറിലിട്ട് കത്തിച്ചു

ചെന്നൈയില്‍ കോള്‍ ടാക്സി ഡ്രൈവര്‍ ഭാര്യയെ കാറിലിട്ട് കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച വൈകിട്ടോടെ മരണത്തിന് കീഴടങ്ങി. കുടുംബ വഴക്കാണ് സംഭവത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

ഒല കോള്‍ ടാക്സി ഡ്രൈവറായ നാഗ്‍രാജ്(30) ആണ് ഭാര്യ എന്‍.പ്രേമയെ(28) സ്വന്തം കാറിലിട്ട് കത്തിച്ചത്. പ്രേമയുടെ രണ്ടാം ഭര്‍ത്താവാണ് നാഗ്‍രാജ്. ചെങ്കല്‍പേട്ട് സ്വദേശിയായ ഇയാളെ അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പ്രേമ വിവാഹം കഴിക്കുന്നത്. ആദ്യഭര്‍ത്താവ് ഉപേക്ഷിച്ചു പോയ ശേഷം തെയ്നപാട്ട് അലൈമാന്‍ കോലി സ്ട്രീറ്റിലാണ് പ്രേമയും രണ്ട് മക്കളും താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോള്‍ പ്രേമയുടെ മക്കളായ തിഷ്നാഥ് രാജ്(4), യശ്വന്ത് രാജ്(2) എന്നിവരും കാറിലുണ്ടായിരുന്നു. കുട്ടികളെ പ്രേമ കാറിന് പുറത്തേക്ക് എറിഞ്ഞതുകൊണ്ടാണ് അവര്‍ രക്ഷപ്പെട്ടത്. ഇരുവരും കില്‍പാക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രേമയുടെ അമ്മ അമരാവതിയുടെ പരാതി പ്രകാരം നാഗ്‍രാജിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

ഒല കോള്‍ ടാക്സി സര്‍വീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നാഗ്‍രാജ് പ്രമേയുടെ സഹോദരി ഭര്‍ത്താവിന്റെ കാറാണ് ഓടിക്കുന്നത്. ഞായറാഴ്ച മക്കളോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രേമയും നാഗ്‍രാജും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് പ്രേമ പെട്രോളെടുത്ത് ദേഹത്തൊഴിക്കുകയായിരുന്നു. നന്ദനത്തിന് സമീപമുള്ള ലോട്ടസ് കോളനിയില്‍ വച്ച് കാര്‍ നിര്‍ത്തിയ ശേഷം നാഗ്‍രാജ് തീപ്പെട്ടിയുരച്ച് തന്നെ കത്തിക്കുകയായിരുന്നുവെന്ന് മരണമൊഴിയില്‍ പ്രേമ പറഞ്ഞതായി പൊലീസ് പറഞ്ഞു.