LiveTV

Live

National

ആണ്‍കുട്ടികള്‍ നിക്കര്‍ ധരിക്കരുതെന്ന് ഖാപ് പഞ്ചായത്ത്; പുതിയ ചില വിചിത്ര ഉത്തരവുകള്‍...

ആണ്‍കുട്ടികള്‍ നിക്കര്‍ ധരിക്കരുതെന്ന് ഖാപ് പഞ്ചായത്ത്; പുതിയ ചില വിചിത്ര ഉത്തരവുകള്‍...
Summary
ഒട്ടേറെ വിചിത്ര നിരോധങ്ങളുമായി വാര്‍ത്തകള്‍ സൃഷ്ടിച്ചവരാണ് ഖാപ് പഞ്ചായത്തുകള്‍.

ഒട്ടേറെ വിചിത്ര നിരോധങ്ങളുമായി വാര്‍ത്തകള്‍ സൃഷ്ടിച്ചവരാണ് ഖാപ് പഞ്ചായത്തുകള്‍. ഒരിടവേളക്ക് ശേഷം വിചിത്ര ഉത്തരവുകളുമായി ഉത്തര്‍പ്രദേശിലെ ഒരു ഖാപ് പഞ്ചായത്ത് രംഗത്ത്. പതിവുപോലെ ഇത്തവണ പെണ്‍കുട്ടികള്‍ക്കല്ല നിയന്ത്രണം. ജാട്ട് സമുദായത്തില്‍പെട്ട ആണ്‍കുട്ടികള്‍ക്കാണ് നിരോധം.

ആണ്‍കുട്ടികള്‍ നിക്കര്‍ ധരിക്കരുതെന്ന് ഖാപ് പഞ്ചായത്ത്; പുതിയ ചില വിചിത്ര ഉത്തരവുകള്‍...

ഈ സമുദായത്തിലെ ആണ്‍കുട്ടികള്‍ ഇനി മുതല്‍ നിക്കര്‍ ധരിക്കരുതെന്നാണ് ഉത്തരവ്. ഷാംലി ഗ്രാമത്തിലെ ഖാപ് പഞ്ചായത്താണ് ഉത്തരവിറക്കിയിരിക്കുന്നത്. ചരിത്രപ്രസിദ്ധമായ ഷാംലിയുടെ സംസ്‍കാരം തിരിച്ചുപിടിക്കാനാണ് ഈ ഉത്തരവെന്ന് ഖാപ് നേതാക്കള്‍ പറയുന്നു. പൊതുസ്ഥലത്ത് ആണ്‍കുട്ടികള്‍ നിക്കര്‍ ധരിക്കുന്നത് സമൂഹത്തില്‍ അവമതിപ്പുണ്ടാക്കുമെന്ന് ഖാപ് നേതാവ് നരേഷ് പറഞ്ഞു. പെണ്‍കുട്ടികളെ ജീന്‍സ് ധരിക്കുന്നതില്‍ വിലക്കിയ തങ്ങള്‍ക്ക് ആണ്‍കുട്ടികളെ നിക്കര്‍ ധരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയില്ലെയെന്നും നരേഷ് ചോദിച്ചു. തങ്ങളുടെ മക്കളില്‍ ആണ്‍ - പെണ്‍ വ്യത്യാസമില്ലെന്നും നരേഷ് പറയുന്നു.

കൂടാതെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 15 ആയി കുറക്കുകയും ചെയ്തിട്ടുണ്ട്. മുമ്പ് പെണ്‍കുട്ടികളെ പൂവാലന്‍മാരില്‍ നിന്ന് രക്ഷിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും ജീന്‍സ് ധരിക്കുന്നതിനും നിരോധം ഏര്‍പ്പെടുത്തിയിരുന്നു. നൂഡില്‍സ് കഴിക്കുന്നത് ബലാത്സംഗത്തിലേക്ക് നയിച്ചേക്കാമെന്നായിരുന്നു ഹരിയാനയിലെ ഒരു ഖാപ് പഞ്ചായത്ത് നേതാക്കളുടെ കണ്ടുപിടുത്തം.