LiveTV

Live

National

ന്യൂക്ലിയര്‍ സപ്ലൈയേര്‍സ് ഗ്രൂപ്പിന്റെ പ്ലീനറി സെക്ഷന് സിയോളില്‍ നാളെ തുടക്കം

ന്യൂക്ലിയര്‍ സപ്ലൈയേര്‍സ് ഗ്രൂപ്പിന്റെ പ്ലീനറി സെക്ഷന് സിയോളില്‍ നാളെ തുടക്കം
Summary
എന്‍എസ്ജിയില്‍ അംഗമാകാനുള്ള ഇന്ത്യയുടെ അപേക്ഷയില്‍ പ്ലീനറി സെക്ഷനില്‍ ചര്‍ച്ചയുണ്ടായേക്കും..

ന്യൂക്ലിയര്‍ സപ്ലൈയേര്‍സ് ഗ്രൂപ്പിന്റെ പ്ലീനറി സെക്ഷന് ദക്ഷിണ കൊറിയയിലെ സിയോളില്‍ നാളെ തുടക്കമാകും. രണ്ട് ദിവസമാണ് പ്ലീനറി സെഷന്‍ നീണ്ടുനില്‍ക്കുക. സെഷന് മുന്നോടിയയുള്ള വിദഗ്ദ തല യോഗം ഇന്നലെ ആരംഭിച്ചു.. യോഗം ഇന്നും തുടരും. എന്‍എസ്ജിയില്‍ അംഗമാകാനുള്ള ഇന്ത്യയുടെ അപേക്ഷയില്‍ പ്ലീനറി സെക്ഷനില്‍ ചര്‍ച്ചയുണ്ടായേക്കും..

ഇന്ത്യക്ക് പിന്തുണയുമായി അംഗരാജ്യങ്ങളായ അമേരിക്ക മെക്‌സിക്കോ സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. അതേ സമയം ചൈനയുടെ നിലപാടായിരിക്കും വിഷയത്തില്‍ നിര്‍ണായമാവുക.. ചൈനയുടെ പിന്തുണ ഉറപ്പിക്കുന്നതിന്റെ ഭാഗമായി 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിങുമായി കൂടിക്കാഴ്ച നടത്തും...താഷ്‌കെന്റില്‍ നടക്കുന്ന ഷാങ്ഹായ് കോര്‍പ്പേറേഷന്‍ ഉച്ചകോടിക്കിടെയയാരിക്കും ഇരുവരും കൂടിക്കാഴ്ച നടത്തുക.