LiveTV

Live

National

മുന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയുടെ മകന്‍ ഹൃദയാഘാതം മൂലം മരിച്ചു

 മുന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയുടെ മകന്‍ ഹൃദയാഘാതം മൂലം മരിച്ചു
Summary
ഹൈദരാബാദ് മെഡിസിറ്റ് മെഡിക്കല്‍ കോളേജ് മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് വൈഷ്ണവ്

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബന്ദാരു ദത്താത്രേയുടെ മകന്‍ ഹൃദയാഘാതം മൂലം മരിച്ചു. ബന്ദാരു വൈഷ്ണവ്(21) ആണ് ബുധനാഴ്ച മരിച്ചത്. ഹൈദരാബാദ് മെഡിസിറ്റ് മെഡിക്കല്‍ കോളേജ് മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് വൈഷ്ണവ്.

 മുന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയുടെ മകന്‍ ഹൃദയാഘാതം മൂലം മരിച്ചു

ചൊവ്വാഴ്ച രാത്രി കുടുംബത്തോടൊപ്പം അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയും പിന്നീട് ഗുരുനാനാക്ക് കെയര്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ആശുപത്രിയില്‍ വച്ചാണ് വൈഷ്ണവ് മരിച്ചത്. സെക്കന്തരാബാദില്‍ നിന്നുള്ള ലോക്സഭാംഗമാണ് ബന്ദാരു ദത്താത്രേയ. രണ്ട് വട്ടം കേന്ദ്രമന്ത്രിയായിട്ടുണ്ട്.