LiveTV

Live

National

രാജ്യം സാക്ഷിയായത് അതിനാടകീയതകളുടെ നാള്‍വഴികള്‍ക്ക്..

രാജ്യം സാക്ഷിയായത് അതിനാടകീയതകളുടെ നാള്‍വഴികള്‍ക്ക്..
Summary
വോട്ടെണ്ണിത്തീര്‍ന്നത് മുതല്‍ അഞ്ച് ദിവസം കര്‍ണാടക രാഷ്ട്രീയം സാക്ഷിയായത് ഉദ്വേഗം നിറഞ്ഞ വഴിത്തിരിവുകള്‍ക്കാണ്. അഞ്ചാം ദിനം യെദ്യൂരപ്പ രാജിവച്ചെങ്കിലും..

വോട്ടെണ്ണിത്തീര്‍ന്നത് മുതല്‍ അഞ്ച് ദിവസം കര്‍ണാടക രാഷ്ട്രീയം സാക്ഷിയായത് ഉദ്വേഗം നിറഞ്ഞ വഴിത്തിരിവുകള്‍ക്കാണ്. അഞ്ചാം ദിനം യെദ്യൂരപ്പ രാജിവച്ചെങ്കിലും ക്ലൈമാക്സിന് ഇനിയും കാത്തിരിക്കണം. രാജ്യം ആകാംക്ഷയോടെ നോക്കിയിരുന്ന അതിനാടകീയതകളുടെ നാള്‍വഴികള്‍..

മെയ് 15 ചൊവ്വ

രാജ്യം സാക്ഷിയായത് അതിനാടകീയതകളുടെ നാള്‍വഴികള്‍ക്ക്..

കര്‍ണാടകയില്‍ ഉച്ചയോടെ വോട്ടെണ്ണിത്തീരുന്നു.

104 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും മ്ലാനമായി ബിജെപി പാളയം.

സര്‍ക്കാരുണ്ടാക്കാന്‍ ഏഴ് പേരുടെ കുറവ്.

38 സീറ്റുകള്‍ നേടിയ ജെഡിഎസിനായി ഒരു മുഴം മുന്നെ വലവീശി കോണ്‍ഗ്രസ് .

സഖ്യസര്‍ക്കാരിന് സമ്മതമറിയിച്ച് കുമാരസ്വാമിയും.

117 സീറ്റോടെ കുമാരസ്വാമി മുഖ്യമന്ത്രിയാകാനുള്ള സാധ്യതകള്‍.

പുതിയ കരുക്കള്‍ നീക്കി ബിജെപി.

മെയ് 16 ബുധന്‍

രാജ്യം സാക്ഷിയായത് അതിനാടകീയതകളുടെ നാള്‍വഴികള്‍ക്ക്..

ബിജെപിക്കാരനായ ഗവര്‍ണറുടെ സാന്നിധ്യം ബിജെപിക്ക് മുതല്‍ക്കൂട്ടാകുന്നു.

117 പേരുടെ പിന്തുണയുണ്ടെന്ന് യെദ്യൂരപ്പ ഗവര്‍ണറെ അറിയിക്കുന്നു.

യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കന്‍ ക്ഷണിച്ച് ഗവര്‍ണറുടെ നാടകീയ നീക്കം.

അടുത്ത ദിവസം സത്യപ്രതിജ്ഞയെന്ന് പ്രഖ്യാപനം.

കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാര്‍ക്ക് കോടികള്‍ വിലപറ‍ഞ്ഞ് ബിജെപി.

കോണ്‍ഗ്രസും ജെഡിഎസും സുപ്രീംകോടതിയിലേക്ക്.

അര്‍ദ്ധരാത്രി അസാധാരണമായി സുപ്രീംകോടതി വാദം കേള്‍ക്കുന്നു.

പുലര്‍ച്ചെ വരെ നീണ്ട വാദമറുവാദങ്ങള‍ക്കൊടുക്കം സത്യപ്രതിഞ്ജയ്ക്ക് അനുമതി.

ഭൂരിപക്ഷം തെളിയിച്ചുകൊണ്ടുള്ള കത്ത് വെള്ളിയാഴ്ച്ച ഹാജരാക്കാന്‍ ഉത്തരവ്.

മെയ് 18 വ്യാഴം

രാജ്യം സാക്ഷിയായത് അതിനാടകീയതകളുടെ നാള്‍വഴികള്‍ക്ക്..

യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു.

എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള മുഴുവന്‍ വഴികളും നോക്കി ബിജെപി.

എല്ലാ പഴുതുകളുമടച്ച് കോണ്‍ഗ്രസും ജെഡിഎസും.

എംഎല്‍എമാരെ ഹൈദരാബാദിലെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു.

മെയ് 19 വെള്ളി

രാജ്യം സാക്ഷിയായത് അതിനാടകീയതകളുടെ നാള്‍വഴികള്‍ക്ക്..

കേസ് വീണ്ടും സുപ്രീംകോടതിയില്‍.

ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പയ്ക്ക് ഗവര്‍ണര്‍ നല്‍കിയ 15 ദിവസത്തെ സമയം ഒറ്റ ദിവസമായി കോടതി വെട്ടിച്ചുരുക്കുന്നു.

ശനിയാഴ്ച്ച നാല് മണിക്ക് വിശ്വാസ വോട്ട് തേടണമെന്ന് നിര്‍ദേശം.

മെയ് 20 ശനി

രാജ്യം സാക്ഷിയായത് അതിനാടകീയതകളുടെ നാള്‍വഴികള്‍ക്ക്..

ഹൈദരാബാദിലെ റിസോര്‍ട്ടില്‍ നിന്നും ഒരാളെ പോലും നഷ്ടമാകാകെ കോണ്‍ഗ്രസും ജെഡിഎസും എംഎല്‍എമാരെ വിധാന്‍ സഭയിലെത്തിക്കുന്നു.

യെദ്യൂരപ്പ എങ്ങനെ വിശ്വാസം തെളിയിക്കുമെന്നറിയാന്‍ ഉദ്വേഗത്തോടെ രാജ്യം വിധാന്‍സഭയിലേക്ക് ഉറ്റുനോക്കുന്നു.

നാല് മണിക്ക് യെദ്യൂരപ്പയെത്തുന്നു.

പരാജിതനായ പടയാളിയെപ്പോലെ യെദ്യൂരപ്പ ആയുധം വെച്ച് കീഴടങ്ങുന്നു.

വിശ്വാസം തെളിയിക്കുന്നതിന് മുമ്പേ തന്നെ രാജി.

യെദ്യൂരപ്പയുടെ 55 മണിക്കൂര്‍ നീണ്ട ഭരണത്തിന് ദുരന്തപര്യവസാനം.

ഒരു മാസ് ത്രില്ലര്‍ കന്നഡ സിനിമയെപ്പോലെ തോന്നിച്ച കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ക്ലൈമാക്സിന് പക്ഷെ ഇനിയും കാത്തിരിക്കണം. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ പോലും ക്ലൈമാക്സ് പൂര്‍ണമായെന്ന് പറയാന്‍ കര്‍ണാടകയിലെ പുതിയ അനുഭവങ്ങള്‍ കാഴ്ച്ചക്കാരെ അനുവദിക്കുന്നില്ല.