LiveTV

Live

National

കര്‍ണാടകയില്‍ എല്ലാ കണ്ണുകളും ഗവര്‍ണറിലേക്ക് 

കര്‍ണാടകയില്‍ എല്ലാ കണ്ണുകളും ഗവര്‍ണറിലേക്ക് 
Summary
ഗവര്‍ണര്‍മാരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന വിമര്‍ശം നേരത്തെ തന്നെ ബിജെപിക്കെതിരെ നിലനില്‍ക്കുന്നു മുണ്ട്.

കര്‍ണാടകയില്‍ തൂക്ക് മന്ത്രിസഭ ഉറപ്പായതോടെ എല്ലാകണ്ണുകളും ഇനി ഗവര്‍ണര്‍ വാജുഭായ് വാലയിലേക്ക്. സഖ്യ സര്‍ക്കാരുണ്ടാക്കാ നുള്ള ജെഡിഎസ് കോണ്‍ഗ്രസ് നീക്കത്തെ തള്ളി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ വിളിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ബിജെപിയുടെ മുതിര്‍ന്ന മുന്‍ നേതാവാണ് വാജുഭായ് വാല. തെരഞ്ഞെടുപ്പ് ഫലം വന്നതോടെ രാഷ്ട്രീയസമവാക്യങ്ങള്‍ മാറിമറിഞ്ഞ കര്‍ണാടകയില്‍ ഗവര്‍ണര്‍ വാജുഭായ് വാല സ്വീകരിക്കുന്ന നിലപാടുകളാണ് ഇനി നിര്‍ണായകമാവുക.

കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജെഡിഎസ്സും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ബിജെപിയും അവകാശവാദമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കീഴ്‍വഴക്കമനുസരിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിക്കാണ് ആദ്യം അവസരം. എന്നാല്‍ ബി ജെ പി സര്‍ക്കാര്‍ കേന്ദ്രത്തിലധികാരത്തിലേറിയശേഷം തെരഞ്ഞെടുപ്പ് നടന്ന ഗോവ, മണിപ്പൂര്‍, മേഘാലയ സംസ്ഥാനങ്ങളില്‍ ഇത് ലംഘിക്കപ്പെട്ടു. മൂന്നിടത്തും കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി മുന്നണികളെയാണ് ക്ഷണിച്ചത്. ഇക്കാര്യത്തില്‍ തീരുമാനാധികാരം ഗവര്‍ണര്‍ക്കാണ്. കര്‍ണാടക ഗവര്‍ണറാകുന്നതിന് മുമ്പ് ഗുജറാത്തിലെ ബിജെപി നേതാവായിരുന്നു മോദിയുടെ അടുപ്പക്കാരനായ വാജുഭായ് വാല.

ഗവര്‍ണര്‍മാരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന വിമര്‍ശം നേരത്തെ തന്നെ ബിജെപിക്കെതിരെ നിലനില്‍ക്കുന്നുമുണ്ട്. ഈ പശ്ചാത്തലത്തില്‍ ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാകും.