LiveTV

Live

National

കോണ്‍ഗ്രസ് പിടിച്ചു നിന്നത് ബംഗളൂരു മേഖലയില്‍ മാത്രം

കോണ്‍ഗ്രസ് പിടിച്ചു നിന്നത് ബംഗളൂരു മേഖലയില്‍ മാത്രം
Summary
മൈസൂരു ഉള്‍പ്പെടുന്ന തെക്കന്‍ കര്‍ണാടകയില്‍ ജെ.ഡി.എസും മുന്നേറ്റം നടത്തി

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആശ്വാസം ബംഗളൂരു മേഖലയില്‍ മാത്രം. തലസ്ഥാനമായ ബംഗളൂരു മേഖലയില്‍ മാത്രമാണ് കോണ്‍ഗ്രസിന് അല്‍പ്പമെങ്കിലും മുന്നേറ്റമുണ്ടായത്. ലിംഗായത്ത്, തീരദേശ മേഖല, മധ്യ കര്‍ണാടക, ഹൈദരാബാദ് കര്‍ണാടക എന്നിവടങ്ങളില്‍ ബി.ജെ.പി ശക്തമായ മുന്നേറ്റം നടത്തി. മൈസൂരു ഉള്‍പ്പെടുന്ന തെക്കന്‍ കര്‍ണാടകയില്‍ ജെ.ഡി.എസും മുന്നേറ്റം നടത്തി.