LiveTV

Live

National

ജമ്മു കശ്മീരില്‍ സൈന്യത്തിന് നേരെ കല്ലേറ്; വിനോദസഞ്ചാരി കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ സൈന്യത്തിന് നേരെ കല്ലേറ്; വിനോദസഞ്ചാരി കൊല്ലപ്പെട്ടു
Summary
ചെന്നൈ സ്വദേശി തിരുമണിയാണ് കൊല്ലപ്പെട്ടത്.

ജമ്മുകശ്മീരില്‍ സൈന്യത്തിന് നേരെയുണ്ടായ കല്ലേറില്‍ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു.
ചെന്നൈ സ്വദേശി തിരുമണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

അപമാന ഭാരത്താല്‍ തല കുനിയുകയാണെന്നും ദുഖകരമായ സംഭവമാണിതെന്നും മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രതികരിച്ചു. സംഭവം അംഗീകരിക്കാനാകാത്തതാണെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും പ്രതികരിച്ചു. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ശ്രീനഗര്‍ - ഗുല്‍മാര്‍ഗ് റോഡിന് സമീപം നര്‍ബാലില്‍ വച്ചായിരുന്നു സംഭവം. ഷോപ്പിയാനില്‍ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു കല്ലേറ്. ഇതിനിടയിലാണ് കുടുംബത്തോടൊപ്പം ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരത്തിനെത്തിയ ചെന്നൈ സ്വദേശിയായ 22 വയസുകാരന്‍ തിരുമണിക്ക് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു.

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളുമൊരുക്കാന്‍ മെഹബൂബ മുഫ്തി നിര്‍ദേശം നല്‍കി. ഹദ്വാര സ്വദേശി 19 വയസുകാരി സബ്രീനക്കും കല്ലേറില്‍ പരിക്കേറ്റിരുന്നു. ഇവര്‍ ചികിത്സയിലാണ്. സംഭവത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ദുഖം രേഖപ്പെടുത്തി.