LiveTV

Live

National

മോദിക്കും അമിത് ഷായ്ക്കുമെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിദ്ധരാമയ്യ

മോദിക്കും അമിത് ഷായ്ക്കുമെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിദ്ധരാമയ്യ
Summary
കര്‍ണാടകത്തില്‍ സിദ്ധരാമയ്യ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ 'സിദ്ധ റുപ്പയ' സര്‍ക്കാര്‍ എന്നു വിശേഷിപ്പിച്ച് പ്രധാനമന്ത്രി പരിഹസിച്ചിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെദ്യൂരപ്പയ്ക്കുമെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വക്കീല്‍ നോട്ടീസയച്ചു. ത​നി​ക്കെ​തി​രേ ഉ​യ​ർ​ത്തി​യ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് മാ​പ്പു പ​റ​യ​ണ​മെ​ന്നും അ​തി​നു ത​യാ​റ​ല്ലെ​ങ്കി​ൽ 100 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും കാ​ട്ടി സി​ദ്ധ​രാ​മ​യ്യ മോ​ദി​ക്കും അ​മി​ത് ഷാ​യ്ക്കും യെ​ദ്യൂ​ര​പ്പ​യ്ക്കും നോ​ട്ടീ​സ് അ​യ​ച്ച​താ​യി എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. കര്‍ണാടകത്തില്‍ സിദ്ധരാമയ്യ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ 'സിദ്ധ റുപ്പയ' സര്‍ക്കാര്‍ എന്നു വിശേഷിപ്പിച്ച് പ്രധാനമന്ത്രി പരിഹസിച്ചിരുന്നു. ത​നി​ക്കെ​തി​രേ ബി​ജെ​പി നേ​താ​ക്ക​ൾ ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​വും വ്യാ​ജ​വു​മാ​ണെ​ന്ന് സി​ദ്ധ​രാ​മ​യ്യ നോ​ട്ടീ​സി​ൽ ആ​രോ​പി​ക്കു​ന്നു.

അ​ഴി​മ​തി നി​റ​ഞ്ഞ സ​ർ​ക്കാ​രാ​ണ് ക​ർ​ണാ​ട​ക​യി​ൽ ഭ​ര​ണം ന​ട​ത്തു​ന്ന​തെ​ന്നും ഓ​രോ ഇ​ട​പാ​ടി​നും സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​ർ 10 ശ​ത​മാ​നം ക​മ്മീ​ഷ​ൻ കൈ​പ്പ​റ്റു​ന്നു​വെ​ന്നും മോ​ദി ആ​രോ​പി​ച്ചി​രു​ന്നു. എ​ളു​പ്പം കൊ​ല​പാ​ത​ക​ങ്ങ​ൾ ചെ​യ്യാ​വു​ന്ന സം​സ്ഥാ​ന​മാ​യി ക​ർ​ണാ​ട​ക മാ​റി​യെ​ന്നും മോ​ദി പ​രി​ഹ​സി​ച്ചു. ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​ദ്ധ​രാ​മ​യ്യ​യു​ടെ അ​പ​കീ​ർ​ത്തി നോ​ട്ടീ​സ്.