LiveTV

Live

National

പെട്രോൾ, ഡീസൽ വില വർധന; സൈക്കിള്‍ ചവിട്ടി രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

പെട്രോൾ, ഡീസൽ വില വർധന; സൈക്കിള്‍ ചവിട്ടി രാഹുൽ ഗാന്ധിയുടെ പ്രതിഷേധം
Summary
പെട്രോൾ ഡീസൽ വില വർദ്ധനവ് മുഖ്യ പ്രചാരണ വിഷയമാക്കി കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം.

പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് കാളവണ്ടിയിൽ സഞ്ചരിച്ച് രാഹുൽ ഗാന്ധി. കർണ്ണാടകയിലെ കോലാറിലായിരുന്നു രാഹുലിന്റെ പ്രതിഷേധം. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രംഗത്തെത്തി. പ്രധാനമന്ത്രി പദത്തിന് ചേരാത്ത വിധം തരം താണ രീതിയിലാണ് മോദി സംസാരിക്കുന്നതെന്ന് മൻമോഹൻ കുറ്റപ്പെടുത്തി.

പെട്രോൾ, ഡീസൽ വില വർദ്ധനവ് മുഖ്യ പ്രചാരണ വിഷയമാക്കി കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം. രാവിലെ കോ ലാറിലെത്തിയ രാഹുൽ ആദ്യം പ്രചാരണത്തിന്റെ ഭാഗമായി റോഡ് ഷോയിൽ പങ്കെടുത്തു. തുടർന്നാണ് സൈക്കിളിലും കാളവണ്ടിയിലും സഞ്ചരിച്ച് രാഹുൽ പ്രതിഷേധം അറിയിച്ചത്.

#WATCH Congress President Rahul Gandhi campaigns on a bicycle in Karnataka's Kolar. #KarnatakaElections2018 pic.twitter.com/8ayz4hN0Cm

— ANI (@ANI) May 7, 2018

പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും രംഗത്തെത്തി. പ്രധാനമന്ത്രി പദത്തിന് ചേരാത്ത വിധം നരേന്ദ്ര മോദി തരം താണുവെന്ന് മൻമോഹൻ പറഞ്ഞു. നോട്ട് നിരോധവും ജി.എസ്.ടിയും യു.പി.എ സർക്കാരുണ്ടായി സാമ്പത്തിക വളർച്ചയെ ഇല്ലാതാക്കി. പുതിയ തൊഴിൽ സൃഷ്ടിക്കാനല്ല ഉള്ളത് അല്ലാതാക്കാനാണ് മോദി ശ്രമിക്കുന്നതെന്നും മന്‍മോഹന്‍ കുറ്റപ്പെടുത്തി. അതേ സമയം കർണ്ണാടകയിലെ ഭാവി സംബന്ധിച്ച് 15 മിനുട്ട് സംവാദത്തിന് തയ്യാറുണ്ടോയെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു. അതിനിടെ ജെ.ഡി.എസിന്റെ പ്രകടന പത്രിക എച്ച്.ഡി കുമാരസ്വാമി ബംഗ്ലൂരുവിൽ പുറത്തിറക്കി.