LiveTV

Live

National

ജിന്നയുടെ ചിത്രം; അലിഗഢ് സർവ്വകലാശാലയിൽ ഹിന്ദു വാഹിനിയുടെ ആക്രമണം

ജിന്നയുടെ ചിത്രം;  അലിഗഢ് സർവ്വകലാശാലയിൽ ഹിന്ദു വാഹിനിയുടെ ആക്രമണം
Summary
ബുധനാഴ്ച വൈകിട്ടോടെ പോലീസ് കസ്റ്റഡിയിലുള്ളവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തി

മുഹമ്മദ് അലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ പ്രതിഷേധം. എ.ബി.വി.പിയുടേയും ഹിന്ദു യുവവാഹിനിയുടേയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് അക്രമസക്തമായി. പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു.

പ്രതിഷേധക്കാര്‍ ജിന്നയുടെ കോലം കത്തിച്ചു. ഇവരെ എതിര്‍ക്കാന്‍ മറ്റ് വിദ്യാര്‍ഥികളും രംഗത്ത് വന്നതോടെ അവര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഇതിന് പിന്നാലെ സര്‍വകലാശാലയില്‍ ദ്രുതകര്‍‍‍‍മസേനയെ വിന്യസിച്ചിരുന്നു. ബുധനാഴ്ച വൈകിട്ടോടെ പോലീസ് കസ്റ്റഡിയിലുള്ളവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തി. സര്‍വകലാശാലയുടെ പ്രധാന ഗേറ്റില്‍ വെച്ച് മാര്‍ച്ച് ദ്രുതകര്‍മ സേന മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് ദ്രുതകര്‍മ്മ സേന വിദ്യാര്‍ഥി കളെ പിരിച്ചുവിടാന്‍ നടത്തിയ ലാത്തിച്ചാര്‍ജില്‍ മുന്ന് പേര്‍ക്ക് പരിക്കേറ്റു.
1938 മുതല്‍ സര്‍വകലാശാലയിലെ സ്റ്റുഡന്റ് യൂണിയന്‍ ഹാളില്‍ സ്ഥിതിചെയ്യുന്ന ജിന്നയുടെ ചിത്രം മാറ്റണമെന്നാണ് ആവശ്യം. ജിന്നയുടെ ചിത്രം സര്‍വകലാശാലയില്‍ വെച്ചതെന്തിനാണെന്ന് അലിഗഡില്‍ നിന്നുള്ള ബി.ജെ.പി എംപി സതീഷ് ഗൗതം സര്‍വകലാശാല വൈസ്ചാന്‍സലറിനോട് ആരാഞ്ഞിരുന്നു. അലിഗഡ് മുസ്ലീം സര്വശകലാശാലയുടെ സ്ഥാപകകരിലൊരാളാണെന്നും അദ്ദേഹത്തിന് വിദ്യാര്‍ഥി യൂണിയനില്‍ ആജീവനാന്ത അംഗത്വം നല്‍കിയിട്ടുള്ളതായിരുന്നുവെന്നും വൈസ് ചാന്‌സലര്‍ താരിഖ് മന്‍സൂര്‍ പറയുന്നു. പരമ്പരാഗതമായി യൂണിയനിലെ ആജീവനാന്ത അംഗങ്ങളുടെ ചിത്രം യൂണിയന്‍ ഹാളില്‍ സ്ഥാപിക്കാറുണ്ടെന്നാണ് വൈസ് ചാന്‍സലര്‍ മറുപടി നല്‍‍കിയത്.