LiveTV

Live

National

ഫെയര്‍വെല്‍ പാര്‍ട്ടിയില്‍ തോക്കെടുത്ത് പൊലീസ് ഉദ്യോഗസ്ഥന്‍

ഫെയര്‍വെല്‍ പാര്‍ട്ടിയില്‍ തോക്കെടുത്ത് പൊലീസ് ഉദ്യോഗസ്ഥന്‍
Summary
ബിഹാറില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ ഫെയര്‍വെല്‍ പാര്‍ട്ടി  'ഗംഭീരമാക്കിയത്' തോക്കെടുത്ത്.

ബിഹാറില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ ഫെയര്‍വെല്‍ പാര്‍ട്ടി 'ഗംഭീരമാക്കിയത്' തോക്കെടുത്ത്. ആളുകള്‍ നോക്കി നില്‍ക്കെയാണ് ഇയാള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തത്. കതിയാറിലെ സൂപ്രണ്ടന്റ് ഓഫ് പൊലീസ് സിദ്ധാര്‍ത്ഥ് മോഹന്‍ ജെയിന്റേതാണ് ഈ സാഹസം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടുത്തിടെ പൊലീസ് സേനയില്‍ ട്രാന്‍സ്ഫര്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ സിബിഐയിലേക്കാണ് സിദ്ധാര്‍ത്ഥിന് അവസരം ലഭിച്ചത്. ട്രാന്‍സ്ഫര്‍ തീരുമാനത്തിനെതിരെ പലരും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ സിദ്ധാര്‍ത്ഥിന് ആഗ്രഹിച്ച പോസ്റ്റ് തന്നെയാണ് ലഭിച്ചത്.

സമൂഹ മാധ്യമങ്ങളിലാണ് ഇദ്ദേഹം വെടിയുതിര്‍ക്കുന്ന രംഗങ്ങള്‍ പ്രചരിക്കുന്നത്. മിതിലേശ് മിശ്ര എന്ന ഉദ്യോഗസ്ഥനും സിദ്ധാര്‍ത്ഥിനൊപ്പമുണ്ട്. മിശ്ര ഗാനം ആലപിക്കുന്നതിനിടെയാണ് സിദ്ധാര്‍ത്ഥ് തോക്കെടുത്ത് വെടിയുതിര്‍ത്തത്. ഒമ്പത് തവണ ഇയാള്‍ വെടിയുതിര്‍ക്കുന്നുണ്ട്. ആര്‍ക്കും പരിക്കില്ല. അച്ചടക്കമില്ലാത്ത ഇയാളുടെ പ്രവൃത്തിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട്. നേരത്തെ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളില്‍ വിവാഹാഘോഷത്തോടനുബന്ധിച്ച് ഇത്തരത്തില്‍ വെടിയുതിര്‍ത്തത് വിവാദമാവുകയും കേസ് എടുക്കുകയും ചെയ്തിരുന്നു. അതേസമയം സിദ്ധാര്‍ത്ഥിന്റെ നടപടിക്കെതിരെ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.