LiveTV

Live

National

ഊര്‍ജ്ജമന്ത്രി പിയൂഷ് ഗോയലിനെതിരെ അഴിമതി ആരോപണം

ഊര്‍ജ്ജമന്ത്രി പിയൂഷ് ഗോയലിനെതിരെ അഴിമതി ആരോപണം
Summary
പിയുഷ് ഗോയലും ഭാര്യ സീമയും ചേര്‍ന്നാരംഭിച്ച ഫ്‌ലാഷ് നെറ്റ് എന്ന സ്ഥാപനം 2014 സെപ്തംബറിലാണ് പിരാമല്‍ ഗ്രൂപ്പിന് വിറ്റത്. 10 രൂപ മാത്രം മുഖവിലയുണ്ടായിരുന്ന ഓഹരികള്‍ 10,000 രൂപ വിലയിട്ടാണ് വിറ്റഴിച്ചത്.

ഊര്‍ജ്ജമന്ത്രിയായി നാല് മാസത്തിനകം പിയുഷ് ഗോയല്‍ സ്വന്തം കമ്പനിയുടെ ഓഹരി വന്‍തുകക്ക് വിറ്റഴിച്ചു. ഗോയലിന്റെ നഷ്ടത്തിലുള്ള കമ്പനിയുടെ ഓഹരികള്‍ ഊര്‍ജ്ജമേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന പിരാമല്‍ ഗ്രൂപ്പാണ് ഉയര്‍ന്ന വിലക്ക് വാങ്ങിയത്. ന്യൂസ് പോര്‍ട്ടല്‍ ദി വയറാണ് ദുരൂഹമായ ഇടപാടുകളുടെ രേഖകള്‍ പുറത്തുവിട്ടത്. ഗോയലിനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

പിയുഷ് ഗോയലും ഭാര്യ സീമയും ചേര്‍ന്നാരംഭിച്ച ഫ്‌ലാഷ് നെറ്റ് എന്ന സ്ഥാപനം 2014 സെപ്തംബറിലാണ് പിരാമല്‍ ഗ്രൂപ്പിന് വിറ്റത്. 10 രൂപ മാത്രം മുഖവിലയുണ്ടായിരുന്ന ഓഹരികള്‍ 10,000 രൂപ വിലയിട്ടാണ് വിറ്റഴിച്ചത്. ഊര്‍ജ്ജമന്ത്രിയായി ചുമതലയേറ്റ് നാലുമാസം പിന്നിടുമ്പോഴായിരുന്നു ഊര്‍ജ്ജമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പിരാമല്‍ ഗ്രൂപ്പിന് കമ്പനി വിറ്റത്. 48 കോടിയോളം രൂപയ്ക്കാണ് ഫ്‌ലാഷ്‌നെറ്റ് വാങ്ങിയതെന്ന് പിരമാല്‍ ഗ്രൂപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. ഓഹരിവിറ്റതിലൂടെ ലാഭം ഉണ്ടായതായി ഫ്‌ലാഷ് നെറ്റിന്റെ വാര്‍ഷികറിപ്പോര്‍ട്ടും പറയുന്നു. ഫ്‌ലാഷ് നെറ്റ് വാങ്ങിയതിന് തൊട്ടുപിന്നാലെ പിരാമല്‍ കുടുംബം ഒന്നടങ്കം കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം ഒഴിയുകയും ചെയ്തു. മന്ത്രിയുടെ ഓഹരി വില്‍പനക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.

2000 മുതല്‍ രാജ്യസഭാംഗമായി തുടരുന്ന പിയുഷ് ഗോയല്‍ ഓഹരിവിറ്റത് രാജ്യസഭയ്ക്ക് സമര്‍പ്പിച്ച സ്വത്ത് വിവരത്തില്‍നിന്ന് മറച്ചുവെച്ചു. 2014 ലും 2015 ലും നല്‍കിയ വിവരങ്ങളിലും ഇത് മറച്ചുവച്ചു.