LiveTV

Live

National

ജാതി സംവരണത്തിനെതിരെ ഇന്ന് ഭാരത് ബന്ദ്

ജാതി സംവരണത്തിനെതിരെ ഇന്ന് ഭാരത് ബന്ദ്
Summary
ജാതി സംവരണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന്.

ജാതി സംവരണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന്. സുരക്ഷ ശക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. പ്രദേശത്തുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദിത്വം ജില്ലാ അധികാരിക്കും പൊലീസ് സൂപ്രണ്ടിനും ആയിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാജസ്ഥാനിലെ ജയ്പൂരിലും ഭരത്പൂരിലും മധ്യപ്രദേശിലെ ഭോപ്പാലിലും ഉത്തരാഖണ്ഡിലെ നൈനിറ്റാളിലുമെല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രകോപനം ഒഴിവാക്കാന്‍ ചില പ്രദേശങ്ങളില്‍ ഇന്‍റര്‍നെറ്റ് സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ബിഹാറില്‍ സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന മേഖലകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ പട്രോളിംഗ് നടത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്.

ജോലിയിലും വിദ്യാഭ്യാസത്തിനുമുള്ള ജാതി സംവരണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവിധ സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചത്.