LiveTV

Live

National

അഞ്ച് മതനേതാക്കള്‍ക്ക് മന്ത്രിമാര്‍ക്ക് തുല്യമായ പദവി; മധ്യപ്രദേശ് സര്‍ക്കാരിന് നോട്ടീസ്

അഞ്ച് മതനേതാക്കള്‍ക്ക് മന്ത്രിമാര്‍ക്ക് തുല്യമായ പദവി; മധ്യപ്രദേശ് സര്‍ക്കാരിന് നോട്ടീസ്
Summary
നികുതിദായകരായ ജനങ്ങളുടെ തലയില്‍ അധിക ചെലവ് കെട്ടിവെക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അഞ്ച് മതനേതാക്കള്‍ക്ക് സഹ മന്ത്രിമാര്‍ക്ക് തുല്യമായ പദവി നല്‍കിയതില്‍ മധ്യപ്രദേശ് സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്. തീരുമാനം സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണം. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍‌ ബെഞ്ചിന്‍റെതാണ് നടപടി.

മതനേതാക്കളെ സഹ മന്ത്രിമാര്‍ക്ക് തുല്യരാക്കിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് രാം ബഹദൂര്‍ വര്‍മ്മ എന്നയാണ് കോടതിയില്‍ പൊതു താല്‍പര്യഹര്‍ജി സമര്‍പ്പിച്ചത്. നികുതിദായകരായ ജനങ്ങളുടെ തലയില്‍ അധിക ചെലവ് കെട്ടിവെക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഭയ്യുജി മഹാരാജ്, നര്‍മദാനന്ദ് മഹാരാജ്, കമ്പ്യൂട്ടര്‍ ബാബ, ഹരിഹരാനന്ദ് മഹാരാജ്, യോഗേന്ദ്ര മഹന്ദ് എന്നിവര്‍ക്കാണ് ഈ മാസം ആദ്യം മധ്യപ്രദേശ് സര്‍ക്കാര്‍ മന്ത്രിമാര്‍ക്ക് തുല്യ പദവി നല്‍കിയത്.