LiveTV

Live

National

ഗുജറാത്ത് സ്പീക്കറുടെ കസേരയില്‍ അജ്ഞാതന്‍: ഫോട്ടോ വൈറലാകുന്നു

ഗുജറാത്ത് സ്പീക്കറുടെ കസേരയില്‍ അജ്ഞാതന്‍: ഫോട്ടോ വൈറലാകുന്നു
Summary
മാര്‍ച്ച് 28 ന് ബഡ്‍ജറ്റ് സമ്മേളനം കഴിഞ്ഞശേഷമാണ് ചിത്രം എടുത്തിട്ടുള്ളത് എന്നാണ് നിഗമനം.

ഗുജറാത്ത് നിയമസഭാ സ്പീക്കറുടെ കസേരയില്‍ അജ്ഞാതനായ യുവാവ്. സ്പീക്കറുടെ കസേരയില്‍ ഇരിക്കുന്ന യുവാവിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ് ഇപ്പോള്‍. തുടര്‍ന്നു സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. മാര്‍ച്ച് 28 ന് ബഡ്‍ജറ്റ് സമ്മേളനം കഴിഞ്ഞശേഷമാണ് ചിത്രം എടുത്തിട്ടുള്ളത് എന്നാണ് നിഗമനം. കഴിഞ്ഞ ആഴ്ചയാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ സ്പീക്കറുടെ ചെയറില്‍ യുവാവ് ഇരിക്കുന്ന ചിത്രം പ്രചരിച്ചത്.

ഗുജറാത്ത് സ്പീക്കറുടെ കസേരയില്‍ അജ്ഞാതന്‍: ഫോട്ടോ വൈറലാകുന്നു

സ്പീക്കര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് സഭാ സെക്രട്ടറി ഡി എം പട്ടേല്‍ പറയുന്നു. അംഗങ്ങള്‍ക്കു മാത്രം പ്രവേശിക്കാന്‍ അനുവാദമുള്ള നിയമസഭയില്‍ യുവാവ് എങ്ങനെ പ്രവേശിച്ചെന്നും ഫോട്ടോ എടുത്തെന്നുമാണ് അന്വേഷിക്കുന്നത്. പടമെടുത്തതു മറ്റൊരാളായതിനാല്‍ ഒന്നിലേറെപ്പേര്‍ പ്രവേശിച്ചിട്ടുണ്ടെന്നു കരുതുന്നു. നിയമസഭാ സെക്രട്ടേറിയറ്റും പൊലീസും അന്വേഷിക്കും. അന്വേഷണ റിപ്പോര്‍ട്ട് ആദ്യം സ്പീക്കര്‍ക്കാണ് കൈമാറുക. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമായിരിക്കും എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുകയെന്നും പട്ടേല്‍ പറഞ്ഞു.