LiveTV

Live

National

താജ്മഹലിലെ സന്ദര്‍ശക തിരക്ക് നിയന്ത്രിക്കാന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കി

താജ്മഹലിലെ സന്ദര്‍ശക തിരക്ക് നിയന്ത്രിക്കാന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കി
Summary
ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചും സമയപരിധി കുറച്ചുമാണ് നിയന്ത്രണം. പുതുക്കിയ വ്യവസ്ഥകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിലെ സന്ദര്‍ശക തിരക്ക് നിയന്ത്രണ വിധേയമാക്കാന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കി ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചും സമയപരിധി കുറച്ചുമാണ് നിയന്ത്രണം. പുതുക്കിയ വ്യവസ്ഥകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

താജ്മഹലിലെ സന്ദര്‍ശക തിരക്ക് നിയന്ത്രിക്കാന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കി

താജ്മഹലിലെ തിരക്ക് അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ നിയന്ത്രണങ്ങളുമായി രംഗത്തെത്തിയത്. 40 രൂപ ഉണ്ടായിരുന്ന സാധാരണ ടിക്കറ്റിന് 10 രൂപ കൂട്ടി. മുംതാസ് ഖബര്‍ സ്ഥിതിചെയ്യുന്നിടത്തേക്ക് കറമെഹ്കില്‍ 200 രൂപ നല്‍കണം. വിദേശികള്‍ക്കുള്ള ഹൈവാല്യു ടിക്കറ്റിന് ഇനി 1250 രൂപ കൊടുക്കേണ്ടിവരും. ആഭ്യന്തര സഞ്ചാരികള്‍ക്ക് 400 രൂപയും നല്‍കണം. ഈ നിരക്കില്‍ താജ്മഹലിനകത്ത് ചിലവഴിക്കാനാവുക 3 മണിക്കൂര്‍ മാത്രം. സമയം ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. കൂടുതല്‍ സമയം തങ്ങമെങ്കില്‍ അധിക ചാര്‍ജ് നല്‍കണം. ഇക്കാര്യം പരിശോധിക്കാന്‍ ജീവനക്കാരുമുണ്ടാകും.

ഉദയത്തിന് 45 മിനിട്ട് മുമ്പ് ടിക്കറ്റ് കൌണ്ടര്‍ തുറക്കാനും അസ്തമയത്തിന് 30 മിനിട്ട് മുമ്പ് അടക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ പ്രതിദിനം 50,000ത്തോളം പേര്‍ താജ്മഹല്‍ സന്ദര്‍ശിക്കുന്നുണ്ടെന്നാണ് കണക്ക്.