LiveTV

Live

National

ചീഫ്ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനാണെങ്കില്‍ പ്രാക്‍ടീസ് വേണ്ടെന്ന് ബാര്‍ കൌണ്‍സില്‍

ചീഫ്ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനാണെങ്കില്‍ പ്രാക്‍ടീസ് വേണ്ടെന്ന് ബാര്‍ കൌണ്‍സില്‍
Summary
ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിന് രാജ്യസഭയില്‍ പ്രതിപക്ഷം തിങ്കളാഴ്ച്ച നോട്ടീസ് നല്‍കാനിരിക്കുകയാണ്

ചീഫ്ജസ്റ്റിസിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള നടപടികളില്‍ പങ്കെടുക്കുന്ന എംപിമാര്‍ക്ക് സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ ആകില്ലെന്ന് ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ. വിലക്ക് എല്ലാ അഭിഭാഷകര്‍ക്കും ബാധകമാണെന്നും ബാർ കൗൺസിൽ അറിയിച്ചു. എന്നാല്‍ എം.പിമാരും എം.എൽ.എ മാരും അഭിഭാഷക വൃത്തി ചെയ്യരുതെന്ന നിര്‍ദേശത്തോട് യോജിപ്പില്ലെന്ന് ബാര്‍കൌണ്‍സില്‍ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിന് രാജ്യസഭയില്‍ പ്രതിപക്ഷം തിങ്കളാഴ്ച്ച നോട്ടീസ് നല്‍കാനിരിക്കുകയാണ്. നടപടികളുമായി കോണ്‍ഗ്രസ് നേതാവും എം.പിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ അടക്കമുള്ളവരാണ് ഈ നീക്കത്തിന് നേതൃത്വം നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് ബാര്‍കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാനം. ഒരുകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ അതേ കോടതിക്ക് എതിരെ ഇംപീച്ച്മെന്‍റ് നോട്ടീസ് നല്‍കുന്നത് നീതിന്യായ വ്യവസ്ഥക്ക് ഭീഷണിയാണെന്ന് ബാര്‍ കൌണ്‍സില്‍ വ്യക്തമാക്കി.

ഇന്ന് ചേര്‍ന്ന ജനറല്‍ കൌണ്‍സിലാണ് തീരുമാനം കൈക്കൊണ്ടത്. വിഷയത്തില്‍ സിബലിനു പുറമെ അഭിഷേക് മനുസിങ്‌വി, വിവേക് തന്‍ഖ. എന്നീ കോണ്‍ഗ്രസ് എംപിമാരോടും ബാര്‌ കൌണ്‍സില്‍ വിശദീകരണം തേടിയിരുന്നു. ഇവരുടെ മറുപടിയുടെ അടിസഥാനത്തിലാണ് തീരുമാനം. ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്നും നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് എതിരെ ഉചിത നടപടി എടുക്കുമെന്നും ബാര്‍കൌണ്‍സില്‍ ഓഫ് ഇന്ത്യ അറിയിച്ചു.