LiveTV

Live

National

സംഘര്‍ഷത്തിന് അയവില്ല; പശ്ചിമബംഗാളില്‍ സുരക്ഷ ശക്തമാക്കി

സംഘര്‍ഷത്തിന് അയവില്ല; പശ്ചിമബംഗാളില്‍ സുരക്ഷ ശക്തമാക്കി
Summary
രാമനവമി ആഘോഷത്തിനിടെ പശ്ചിമബംഗാളിലും ബീഹാറിലുമുണ്ടായ സാമുദായിക സംഘര്‍ഷത്തിന് ആറുദിവസമായിട്ടും അയവില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്ന് നടക്കുന്ന

രാമനവമി ആഘോഷത്തിനിടെ പശ്ചിമബംഗാളിലും ബീഹാറിലുമുണ്ടായ സാമുദായിക സംഘര്‍ഷത്തിന് ആറുദിവസമായിട്ടും അയവില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്ന് നടക്കുന്ന ഹനുമാന്‍ ജയന്തിക്ക് പശ്ചിമബംഗാളില്‍ സുരക്ഷ ശക്തമാക്കി. ആയുധം ഉപയോഗിച്ചുള്ള റാലികള്‍ നിരോധിക്കുകയും ആരാധനാലയങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കുകയും ചെയ്തു.

സംഘര്‍ഷത്തിന് അയവില്ല; പശ്ചിമബംഗാളില്‍ സുരക്ഷ ശക്തമാക്കി

കഴിഞ്ഞ ഞായറാഴ്ച്ച നടന്ന രാമനവമിയോട് അനുബന്ധിച്ച് പശ്ചിമ ബംഗാളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ ഘോഷയാത്രക്കിടെയുണ്ടായാണ് സംഘര്‍ഷങ്ങളുടെ തുടക്കം. 3 പേര്‍ കൊല്ലപ്പെടുകയും പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ഇന്ന് നടക്കുന്ന ഹനുമാന്‍ ജയന്തിക്ക് സുരക്ഷ ശക്തമാക്കിയത്. ആയുധം ഉപയോഗിച്ചുള്ള റാലികള്‍‌ നിരോധിച്ചതോടൊപ്പം എല്ലാ ജില്ലകളിലും അധിക പൊലീസ് സേനയെ നിയോഗിച്ചു. ആരാധനാലയങ്ങള്‍ക്കും സുരക്ഷ ശക്തമാക്കി. വിഷയം ചര്‍ച്ച ചെയ്യാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തെ ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ബംഗാളിലുണ്ടായ സംഘര്‍ഷം അന്വേഷിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാലംഗ സംഘത്തെ ചുമതലപ്പെടുത്തി.

ബീഹാറില്‍ ബഗല്‍പൂര്‍ ഔറംഗാബാദ് എന്നിവയുള്‍പ്പെടെയുള്ള എട്ട് നഗരങ്ങളിലാണ് സംഘര്‍ഷം ഉടലെടുത്തത്. ഒരാള്‍ കൊല്ലപ്പെടുകയും 65 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംസ്ഥാനത്തെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ മോഹന്‍ പട്‌വാ, ദിനേഷ് കുമാര്‍ ജാ എന്നിവരുള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ ബീഹാറിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്‌എസ് ആണെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.