LiveTV

Live

National

ലിംഗായത്തിനെ പ്രത്യേക മതമായി പരിഗണിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം

ലിംഗായത്തിനെ പ്രത്യേക മതമായി പരിഗണിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം
Summary
തീരുമാനം കേന്ദ്രത്തിന്റെ അംഗീകാരത്തിനായി അയച്ചു. നാഗമോഹന്‍ കമ്മിറ്റി ശുപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍

ലിംഗായത്തിനെ പ്രത്യേക മതമായി പരിഗണിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം. തീരുമാനം കേന്ദ്രത്തിന്റെ അംഗീകാരത്തിനായി അയച്ചു. നാഗമോഹന്‍ കമ്മിറ്റി ശുപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ നടപടി. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി നേതൃത്വത്തെ കടുത്ത സമ്മര്‍ദത്തിലാക്കുന്നതാണ് സര്‍ക്കാര്‍ നീക്കം. ബിജെപിക്ക് ശക്തമായ സ്വാധീനമാണ് ലിംഗായത്തുകള്‍ക്കിടയിലുള്ളത്. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ യെഡ്യൂരപ്പയും ലിംഗായത്ത് സമുദായക്കാരനാണ്. എന്നാല്‍ ലിംഗായത്തുകളെ പ്രത്യേക മതമായി പരിഗണിക്കുന്നതിനോട് ആര്‍എസ്എസിന് വിയോജിപ്പാണുള്ളത്.