LiveTV

Live

National

ടോള്‍ ബൂത്ത് ജീവനക്കാരന് ബിജെപി എംഎല്‍എയുടെ ക്രൂരമര്‍ദ്ദനം; ദൃശ്യങ്ങള്‍ പുറത്ത്

ടോള്‍ ബൂത്ത് ജീവനക്കാരന് ബിജെപി എംഎല്‍എയുടെ ക്രൂരമര്‍ദ്ദനം; ദൃശ്യങ്ങള്‍ പുറത്ത്
Summary
എംഎല്‍എയും സംഘവും ജീവനക്കാരന്‍റെ മുഖത്തടിക്കുന്നതും മുടിയില്‍ പിടിച്ചുവലിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ടോള്‍ ബൂത്ത് ജീവനക്കാരനെ ബിജെപി എംഎല്‍എയും സംഘവും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. രാജസ്ഥാനിലെ ഗാര്‍ഹിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ജീത്‍മല്‍ കാന്തും സംഘവുമാണ് അക്രമം അഴിച്ചുവിട്ടത്. ബധാലിയയിലെ ടോള്‍ ബൂത്ത് ജീവനക്കാരനെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്.

അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. എംഎല്‍എയും സംഘവും ജീവനക്കാരന്‍റെ മുഖത്തടിക്കുന്നതും മുടിയില്‍ പിടിച്ചുവലിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ആക്രമിക്കപ്പെട്ടയാളുടെ പരാതി ലഭിക്കാതിരുന്നതിനാലാണ് കേസെടുക്കാത്തതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സംഭവത്തില്‍ എംഎല്‍എ ഇതുവരെ പ്രതികരിച്ചിട്ടില്ല.