LiveTV

Live

National

തേനി കാട്ടുതീ: മരിച്ചവരുടെ എണ്ണം 16ആയി

തേനി കാട്ടുതീ: മരിച്ചവരുടെ എണ്ണം 16ആയി
Summary
മധുര ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഈറോഡ് സ്വദേശി ദേവി, തിരുപ്പൂർ സ്വദേശി ശക്തി കല എന്നിവരാണ് മരിച്ചത്. ഈറോഡ് സ്വദേശി..

തേനിയിലുണ്ടായ കാട്ടുതീ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. മധുര ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഈറോഡ് സ്വദേശി ദേവി, തിരുപ്പൂർ സ്വദേശി ശക്തി കല എന്നിവരാണ് മരിച്ചത്. ഈറോഡ് സ്വദേശി കണ്ണൻ, ചെന്നൈ സ്വദേശി അനുവിദ്യ എന്നിവർ ഇന്നലെ മരിച്ചിരുന്നു. തേനി കുരങ്കിണി മലയിൽ ട്രക്കിങ്ങിനിടെ കഴിഞ്ഞ ഞായറാഴ്ചയാണ് 36 പേരടങ്ങുന്ന സംഘം കാട്ടുതീയിൽ അകപ്പെട്ടത്.