LiveTV

Live

National

സര്‍ക്കാര്‍ ജോലി വേണോ; 5 വര്‍ഷത്തെ സൈനിക സേവനം നിര്‍ബന്ധമാക്കുന്നു

സര്‍ക്കാര്‍ ജോലി വേണോ; 5 വര്‍ഷത്തെ സൈനിക സേവനം നിര്‍ബന്ധമാക്കുന്നു
Summary
സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത സൈനിക സേവനത്തിന് ശുപാര്‍ശ ചെയ്ത് പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത സൈനിക സേവനത്തിന് ശുപാര്‍ശ ചെയ്ത് പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി. ഇതുവഴി രാജ്യത്ത് സൈനികരുടെ കുറവ് നികത്താന്‍ കഴിയുമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. ശുപാര്‍ശ പ്രാവര്‍ത്തികമാകുകയാണെങ്കില്‍ ഇനിമുതല്‍ സംസ്ഥാന-കേന്ദ്ര സര്‍വീസുകളില്‍ ജോലി തേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ അഞ്ചുവര്‍ഷം നിര്‍ബന്ധമായും സൈനിക സേവനത്തിന് മാറ്റിവേക്കേണ്ടിവരും. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ സൈനികരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കാമെന്നാണ് കമ്മിറ്റി വിലയിരുത്തുന്നത്.

സര്‍ക്കാര്‍ ജോലി വേണോ; 5 വര്‍ഷത്തെ സൈനിക സേവനം നിര്‍ബന്ധമാക്കുന്നു

ഈ ശുപാര്‍ശ സംബന്ധിച്ച് നിര്‍ദേശം സമര്‍പ്പിക്കണമെന്ന് പേഴ്‍സണല്‍ ആന്റ് ട്രെയിനിങ് ഡിപ്പാര്‍ട്ടുമെന്റിനോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ പേഴ്‍സണല്‍ ആന്റ് ട്രെയിനിങ് ഡിപ്പാര്‍ട്ടുമെന്റിന്റെ മറുപടിക്കായി കാത്തുനില്‍ക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പാണ്. ഇവിടെ നിന്ന് അനുകൂല തീരുമാനം വന്നാല്‍ സര്‍ക്കാര്‍ ജോലിക്ക് സൈനിക സേവനം നിര്‍ബന്ധമാകുന്നതിനുള്ള വഴിതെളിയും.

20185 സൈനികരുടെയും 7679 ഉദ്യോഗസ്ഥരുടെയും കുറവ് നിലവില്‍ സൈന്യത്തിലുണ്ട്. നേവിയിലാകട്ടെ 14730 നാവികരുടെയും 1434 ഉദ്യോഗസ്ഥരുടെയും ഒഴിവുകളാണുള്ളത്. 146 ഉദ്യോഗസ്ഥരുടെയും 15357 എയര്‍മെന്‍മാരുടെയും ഒഴിവുകള്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിലുമുണ്ട്.