LiveTV

Live

National

'ദി ​വ​യ​റി'​നെ​തി​രാ​യ ന​ട​പ​ടി നി​ർ​ത്തി​വെക്ക​ണ​മെ​ന്നു ഗു​ജ​റാ​ത്ത് കോ​ട​തി​യോ​ട് സു​പ്രീം കോ​ട​തി

'ദി ​വ​യ​റി'​നെ​തി​രാ​യ ന​ട​പ​ടി നി​ർ​ത്തി​വെക്ക​ണ​മെ​ന്നു ഗു​ജ​റാ​ത്ത് കോ​ട​തി​യോ​ട് സു​പ്രീം കോ​ട​തി
Summary
വ​യ​റി​നെ​തി​രാ​യ മാ​ന​ന​ഷ്ട​ക്കേ​സി​ൽ അ​ടു​ത്ത 12 വ​രെ​യാ​ണ് ന​ട​പ​ടി​ക​ൾ സു​പ്രീം കോ​ട​തി വി​ല​ക്കി​യ​ത്

ബി.​ജെ​.പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​ടെ മ​ക​ൻ ജ​യ് ഷാ​യു​ടെ കമ്പ​നി അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദി​ച്ചു​വെ​ന്ന വാ​ർ​ത്ത പു​റ​ത്തു വി​ട്ട ഓ​ണ്‍​ലൈ​ൻ വെ​ബ്സൈ​റ്റ് 'ദി ​വ​യ​റി'​നെ​തി​രാ​യ ന​ട​പ​ടി നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നു ഗു​ജ​റാ​ത്ത് കോ​ട​തി​യോ​ട് സു​പ്രീം കോ​ട​തി. വ​യ​റി​നെ​തി​രാ​യ മാ​ന​ന​ഷ്ട​ക്കേ​സി​ൽ അ​ടു​ത്ത 12 വ​രെ​യാ​ണ് ന​ട​പ​ടി​ക​ൾ സു​പ്രീം കോ​ട​തി വി​ല​ക്കി​യ​ത്. വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത ലേ​ഖി​കക്കെ​തി​രെ ന​ട​പ​ടി​ക​ൾ പാ​ടി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് ദീ​പ​ക് മി​ശ്ര​യു​ടെ ബെ​ഞ്ച് നി​ർ​ദേ​ശം ന​ൽ​കി.

ജ​യ് ഷാ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടെം​പി​ൾ എ​ന്‍റ​ർ​പ്ര​സൈ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​ന്പ​നി​യു​ടെ വ​രു​മാ​ന​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ 16,000 മ​ട​ങ്ങു വ​ർ​ധ​ന​വു​ണ്ടാ​യ​താ​യാ​ണ് ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​സ്ഥാ​പ​ന​മാ​യ ദി ​വ​യ​ർ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തേ​തു​ട​ർ​ന്ന്, മാ​ന​ന​ഷ്ട​ത്തി​ന് 100 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ജ​യ് ഷാ ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. രോ​ഹി​ണി സിം​ഗ്, സി​ദ്ധാ​ർ​ത്ഥ് വ​ര​ദ​രാ​ജ​ൻ, വേ​ണു എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ജ​യ് ഷാ ​കേ​സ് കൊ​ടു​ത്ത​ത്. ഹ​ർ​ജി പ​രി​ഗ​ണി​ച്ച അ​ഹ​മ്മ​ദാ​ബാ​ദ് ജി​ല്ലാ കോ​ട​തി വി​ഷ​യ​ത്തി​ൽ വീ​ണ്ടും വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ൽ​നി​ന്ന് ദി ​വ​യ​റി​നെ വി​ല​ക്കി. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ കോ​ട​തി ഈ ​വി​ല​ക്ക് നീ​ക്കി​യി​രു​ന്നു.