LiveTV

Live

National

തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കമൽഹാസൻ

തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കമൽഹാസൻ
Summary
ഒരു മുന്നണിയിലും ചേരില്ലെന്നും മുന്നണി സംവിധാനമാണ് തമിഴ്നാടിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും കമല്‍ പറഞ്ഞു

ജനങ്ങൾക്കായി നീതിപൂർവം പ്രവർത്തിക്കുമെന്ന് മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസൻ. തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും കമൽ പറഞ്ഞു. ചെന്നൈ റായപ്പേട്ടയില്‍ നടത്തിയ വനിതാ ദിനാചരണത്തിൽ പങ്കെടുക്കുകയായിരുന്നു കമൽഹാസൻ. ഒരു മുന്നണിയിലും ചേരില്ലെന്നും മുന്നണി സംവിധാനമാണ് തമിഴ്നാടിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും കമല്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾ തമിഴ്നാടിനെ മാതൃകയാക്കുന്ന പ്രവർത്തനങ്ങളാണ് ലക്ഷ്യം വെക്കുന്നതെന്ന് കമല്‍ കൂട്ടിച്ചേര്‍ത്തു.

ട്രിച്ചിയിൽ പൊലീസുകാരൻ ബൈക്ക് ചവിട്ടി വീഴ്ത്തിയതിനെ തുടർന്ന് മരിച്ച ഉഷയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. തിരുവള്ളൂരിൽ ജലസംരക്ഷണ പ്രവർത്തനം നടത്തുന്ന സുമതി, മധുരയിൽ സാധുക്കൾക്ക് ഭക്ഷണം നൽകുന്ന ഗാന്ധി മതിയമ്മ, സേലത്ത് കുട്ടികളെ ദത്തെടുത്ത് വളർത്തുന്ന ട്രാൻസ് ജൻഡർ ദേവി എന്നിവരെ ചടങ്ങിൽ അദരിച്ചു. തിരുവള്ളൂർ ഗ്രാമം ദത്തെടുത്തപ്പോൾ മറ്റ് രണ്ട് പേർക്കും രണ്ട് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു.