LiveTV

Live

National

''ബലാത്സംഗ ഇരകള്‍ ലൈംഗികാതിക്രമസമയത്ത് ധരിച്ച വസ്ത്രങ്ങളുമായി റാമ്പില്‍ ചുവടുവെക്കട്ടെ''

''ബലാത്സംഗ ഇരകള്‍ ലൈംഗികാതിക്രമസമയത്ത് ധരിച്ച വസ്ത്രങ്ങളുമായി റാമ്പില്‍ ചുവടുവെക്കട്ടെ''
Summary
രാജ്യത്തെ ബലാത്സംഗ ഇരകള്‍ക്കായുള്ള ഫണ്ട് സമാഹരണത്തിനായി ബലാത്സംഗ ഇരകളുടെ തന്നെ ഒരു ഫാഷന്‍ ഷോ - എന്ന ആശയത്തിന് പിന്തുണ തേടിയാണ് പരസ്യ ഏജന്‍സി സുനിത കൃഷ്ണന് മെയില്‍ അയച്ചിരിക്കുന്നത്.
''ബലാത്സംഗ ഇരകള്‍ ലൈംഗികാതിക്രമസമയത്ത് ധരിച്ച വസ്ത്രങ്ങളുമായി റാമ്പില്‍ ചുവടുവെക്കട്ടെ''

ബലാത്സംഗത്തിന് ഇരകളായ പെണ്‍കുട്ടികളുടെ സ്വകാര്യത കാത്തുസൂക്ഷിക്കണമെന്നും ഇരയുടെ പേര് പോലും വെളിപ്പെടുത്തരുതെന്നും രാജ്യത്തെ നിയമം അനുശാസിക്കുന്നുണ്ട്. എന്നാല്‍ മാര്‍ക്കറ്റിംഗിന്റെ ഒരു വ്യത്യസ്ത തന്ത്രവുമായി, തന്നെ ഒരു പരസ്യ ഏജന്‍സി സമീപിച്ച കാര്യം പങ്കുവെച്ചിരിക്കുകയാണ് ട്വിറ്ററിലൂടെ മനുഷ്യാവകാശപ്രവര്‍ത്തകയായ സുനിത കൃഷ്ണന്‍.

രാജ്യത്തെ ബലാത്സംഗ ഇരകള്‍ക്കായുള്ള ഫണ്ട് സമാഹരണത്തിനായി ബലാത്സംഗ ഇരകളുടെ തന്നെ ഒരു ഫാഷന്‍ ഷോ നടത്തുന്നു എന്ന ആശയത്തിന് പിന്തുണ തേടിയാണ് പരസ്യ ഏജന്‍സി സുനിത കൃഷ്ണന് മെയില്‍ അയച്ചിരിക്കുന്നത്. പെണ്‍കുട്ടി/സ്ത്രീ ബലാത്സംഗത്തിന് ഇരയായപ്പോള്‍ ധരിച്ച വസ്ത്രം ധരിച്ചുവേണം റാമ്പില്‍ ചുവടുവെക്കുന്നത് എന്ന മറ്റൊരു ആശയവും അവര്‍ അതിനോട് കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ചില സമയത്ത് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ ഞാന്‍ പകച്ചുപോകാറുണ്ടെന്ന് പറഞ്ഞാണ് അവര്‍ സംഭവം ട്വീറ്റ് ചെയ്തിരിക്കുന്നത്.

''ബലാത്സംഗ ഇരകള്‍ ലൈംഗികാതിക്രമസമയത്ത് ധരിച്ച വസ്ത്രങ്ങളുമായി റാമ്പില്‍ ചുവടുവെക്കട്ടെ''

പക്ഷേ, തങ്ങളുടെ ജീവിതത്തിലെ ആ കറുത്ത ദിനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒന്നുംതന്നെ തങ്ങളുടെ കണ്‍മുമ്പില്‍ പെടല്ലേയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചുകഴിയുന്ന പെണ്‍മനസുകളെ കാണാന്‍ ആ പരസ്യ ഏജന്‍സി ശ്രമിച്ചില്ല. രാജ്യത്തെ നിയമസംവിധാനങ്ങളെപ്പറ്റിയും യാതൊരു ബോധവുമില്ലാതെയാണ് ഏജന്‍സി സുനിത കൃഷ്ണന് മെയില്‍ അയച്ചിരിക്കുന്നത് എന്ന് വ്യക്തം.

''ബലാത്സംഗ ഇരകള്‍ ലൈംഗികാതിക്രമസമയത്ത് ധരിച്ച വസ്ത്രങ്ങളുമായി റാമ്പില്‍ ചുവടുവെക്കട്ടെ''

ലൈംഗികാതിക്രമ സമയത്ത് ഇര ധരിച്ച വസ്ത്രങ്ങളുടെ പ്രദര്‍ശനത്തിന് നേരത്തെ തന്നെ ലോകം സാക്ഷിയായിട്ടുണ്ട്. സ്ത്രീക്കെതിരെ ഉയരുന്ന ലൈംഗികാതിക്രമത്തിന്റെ വാര്‍ത്തകളോട് അവളുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തിയായിരുന്നു സമൂഹം പലപ്പോഴും പ്രതികരിക്കാറ്. പുരുഷന്മാരെ പ്രകോപിപ്പിക്കുന്ന വസ്ത്രം ധരിച്ച അവളാണ് കുറ്റക്കാരിയെന്ന് സമൂഹം വിധിക്കും. സമൂഹത്തിന്റെ ഇത്തരം കാഴ്ചപ്പാടുകളെ പൊളിച്ചടുക്കാനായിരുന്നു പലയിടങ്ങളിലും ബലാത്സംഗ ഇരയുടെ വസ്ത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചത് പോലും. അവയില്‍ ഒറ്റ വസ്ത്രം പോലും മാന്യതയില്ലാത്തത് ഉണ്ടായിരുന്നില്ല. പൈജാമകളും അയഞ്ഞ പാന്റുകളും കുഞ്ഞുടുപ്പുകളും വരെ പ്രദര്‍ശനത്തിലുണ്ടായിരുന്നു.

''ബലാത്സംഗ ഇരകള്‍ ലൈംഗികാതിക്രമസമയത്ത് ധരിച്ച വസ്ത്രങ്ങളുമായി റാമ്പില്‍ ചുവടുവെക്കട്ടെ''

പാകിസ്താനിലെ കൂട്ടബലാത്സംഗ ഇര, മുഖ്താര്‍മയി 14 വര്‍ഷങ്ങള്‍ക്ക് ശേഷം 2016 ല്‍ റാമ്പില്‍ ചുവടുവെച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു. ഇളയ സഹോദരന്‍ ചെയ്തുവെന്ന് പറയപ്പെട്ട ഒരു അപരാധത്തിന്റെ പേരില്‍ നാട്ടുക്കൂട്ടം മുഖ്താര്‍ മയിക്ക് വിധിച്ച ശിക്ഷയായിരുന്നു കൂട്ട ബലാത്സംഗം. ആ പൈശാചിക ക്രൂരതക്കൊടുവില്‍ പാതി നഗ്‌നയാക്കി തെരുവിലൂടെ അവളെ നടത്തിക്കുകയും ചെയ്തു അവര്‍. അവള്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന അക്രമികളെ ഞെട്ടിച്ചുകൊണ്ട് നിയമ പോരാട്ടം നടത്തി അവരെ കോടതി കയറ്റിച്ചു. സ്വന്തം കഥ ലോകത്തോട് വിളിച്ചു പറഞ്ഞു. ഏറ്റവുമവസാനം റാമ്പില്‍ ചുവടും വെച്ചു.

''ബലാത്സംഗ ഇരകള്‍ ലൈംഗികാതിക്രമസമയത്ത് ധരിച്ച വസ്ത്രങ്ങളുമായി റാമ്പില്‍ ചുവടുവെക്കട്ടെ''

മനുഷ്യക്കടത്തിനും ലൈംഗികചൂഷണങ്ങൾക്കുമെതിരെ ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധ സംഘടനയുടെ അമരക്കാരിയാണ് സുനിത കൃഷ്ണന്‍ എന്നതുമാത്രമാണ് ഇത്തരമൊരു ആവശ്യം മുന്‍നിര്‍ത്തി അത്തരമൊരു മെയില്‍ അയയ്ക്കാന്‍ പരസ്യ ഏജന്‍സിയെ പ്രേരിപ്പിച്ച ഘടകം. ഏതാണ് ആ പരസ്യ ഏജന്‍സി, പേര് വെളിപ്പെടുത്തൂ എന്ന് നിരവധിപേര്‍ കമന്റിലൂടെ അവശ്യപ്പെട്ടിട്ടും സുനിത കൃഷ്ണന്‍ പ്രതികരിച്ചിട്ടില്ല.

Sometimes I am stumped on what my response should be! An advertising company writes to me about a fund-raising fashion show for rape victims. They want rape victims to walk on the ramp in clothes that they wore when the incident happened! You don't believe in 'closure' right!

— sunitha krishnan (@sunita_krishnan) March 2, 2018