LiveTV

Live

National

സംഝോത എക്സ്‌പ്രസ് സ്ഫോടനക്കേസില്‍ തുടരന്വേഷണമില്ലെന്ന് എന്‍ഐഎ തലവന്‍

സംഝോത എക്സ്‌പ്രസ് സ്ഫോടനക്കേസില്‍  തുടരന്വേഷണമില്ലെന്ന് എന്‍ഐഎ തലവന്‍
Summary
സംഝോത എക്സ്‌പ്രസ് സ്ഫോടനക്കേസില്‍ ലഷ്കറെ ത്വയ്ബയുടെ പങ്ക് അന്വേഷിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് എന്‍ഐഎ തലവന്‍ ശരത് കുമാര്‍.

സംഝോത എക്സ്‌പ്രസ് സ്ഫോടനക്കേസില്‍ ലഷ്കറെ ത്വയ്ബയുടെ പങ്ക് അന്വേഷിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് എന്‍ഐഎ തലവന്‍ ശരത് കുമാര്‍. കേസില്‍ സമര്‍പ്പിച്ച് കുറ്റ പത്രം അനുസരിച്ച് വിചാരണ നടപടികള്‍ തുടരുമെന്നും, തുടരന്വേഷണത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ എന്‍ഐഎ തലവന്‍ പറഞ്ഞു.

2007ലെ സംഝോത ട്രെയിന്‍ സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ, സംഘ്പരിവാര്‍ ബന്ധമുള്ള അഭിനവ് ഭാരതിന്റെ സ്ഥാപകന്‍ കേണല്‍ പുരോഹിത് എന്നിവരടങ്ങുന്ന പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി എന്‍ഐഎ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ വിചാരണ നടപടികള്‍ നടന്ന് വരികയുമാണ്. അതിനിടെയാണ്, കേസില്‍ എന്‍ഐഎ പുനരന്വേഷണത്തിന് ഒരുങ്ങുകയാണെന്നും, ലഷ്കറെ ത്വയ്ബയുടെ സാമ്പത്തിക സഹായിയായ പാകിസ്ഥാന്‍ സ്വദേശി ആരിഫ് ഖസ്മാനിയുടെ പങ്ക് അന്വേഷിക്കാന്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സികളെ ബന്ധപ്പെടുമെന്നുമുളള വാര്‍ത്തകള്‍ പുറത്ത് വന്നത്.

എന്നാല്‍, ഇന്ത്യ-അമേരിക്ക മ്യൂച്ചല്‍ ലീഗല്‍ അസിസ്റ്റന്‍റ് കരാര്‍ പ്രകാരം ചോദിച്ച പതിനെട്ട് വിവരങ്ങളില്‍ ഒന്ന് മാത്രമാണ് ആരിഫ് ഖസ്മാനിയെക്കുറിച്ചുള്ളതെന്നും, അത് സംഝോത സ്ഫോടനക്കേസില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കില്ലെന്നും എന്‍എെഎ തലവന്‍ ശരദ് കുമാര്‍ പറയുന്നു. സംഝോധ സ്ഫോടനക്കേസില്‍ എന്‍ഐഎ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതാണ്. വിചാരണ നപടികള്‍ അതിവേഗം പൂര്‍ത്തിയാകുന്നു. അത് അതിന്റെ സ്വാഭാവിക പരിണിതിയില്‍ എത്തുമെന്ന ആത്മവിശ്വാസം തനിക്കുണ്ട്. കേസില്‍ ഒരു തുടരന്വേഷണവും നടത്തുന്നില്ല. ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി തലവന്‍ ശരദ് കുമാര്‍ പറഞ്ഞ വാക്കുകളാണിത്.

നിലവിലെ എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ, കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ ഒരു കേസുമായി ബന്ധപ്പെട്ടും തനിക്ക് സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.