LiveTV

Live

National

സംസ്കാര ചടങ്ങുകള്‍ക്ക് പണമില്ല; മകന്‍റെ മൃതദേഹം അമ്മ ആശുപത്രിക്ക് ദാനം ചെയ്തു

സംസ്കാര ചടങ്ങുകള്‍ക്ക് പണമില്ല; മകന്‍റെ മൃതദേഹം അമ്മ ആശുപത്രിക്ക് ദാനം ചെയ്തു
Summary
മനുഷ്യത്വമില്ലാത്ത കാര്യമാണ് സംഭവിച്ചതെന്ന് ഛത്തീസ്ഗഡ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ശവസംസ്കാര ചടങ്ങുകള്‍ക്ക് പണമില്ലാത്തതിനാല്‍ ആദിവാസി യുവാവിന്‍റെ മൃതദേഹം അമ്മ മെഡിക്കല്‍ കോളജിന് ദാനം ചെയ്തു. ചത്തീസ്ഗഡിലെ ബസ്താര്‍ ജില്ലയിലാണ് സംഭവം. മനുഷ്യത്വമില്ലാത്ത കാര്യമാണ് സംഭവിച്ചതെന്ന് ഛത്തീസ്ഗഡ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ഛത്തീസ്ഗഡിലെ ബസ്താര്‍ ജില്ലയിലാണ് മകന്‍റെ മൃതദേഹം വീട്ടിലെത്തിക്കാനും സംസ്കാര ചടങ്ങുകള്‍ക്കും പണമില്ലാത്തതിനാല്‍ അമ്മ മെഡിക്കല്‍ കോളജിന് മൃതദേഹം ദാനം ചെയ്തത്. ബസ്താര്‍ ജില്ലയിലെ ജഗദല്‍പൂര്‍ മെഡിക്കല്‍ കോളജിനാണ് മൃതദേഹം ദാനം ചെയ്തത്. വാഹാനാപകടത്തില്‍ പരുക്കേറ്റ ബാമന്‍ എന്ന 21 കാരന്‍ കഴിഞ്ഞ വ്യാഴാഴാച്ചയാണ് മെഡിക്കല്‍ കോളജില്‍ മരിച്ചത്, തുടര്‍ന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും പണമില്ലാത്തതിനാല്‍ തടസ്സപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രി അധികൃതരുടെ കൂടെ നിര്‍ദേശപ്രകാരം ബാമന്‍റെ അമ്മ മൃതദേഹം ദാനം ചെയ്തത്. സംഭവത്തില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തി. മനുഷ്യത്വമില്ലാത്ത കാര്യമാണ് സംഭവിച്ചതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ ഗൌരവമേറിയ പ്രശ്നമാണിതെന്ന് ബിജെപി പറഞ്ഞു. വിഷയം അന്വേഷിക്കണമെന്നും ബിജെപി വക്താവ് പ്രതികരിച്ചു.