LiveTV

Live

National

വോട്ട് ചെയ്യൂ... സൌജന്യമായി ജറുസലേമില്‍ പോകാം: പുതിയ ഓഫറുമായി ബിജെപി

വോട്ട് ചെയ്യൂ... സൌജന്യമായി ജറുസലേമില്‍ പോകാം: പുതിയ ഓഫറുമായി ബിജെപി
Summary
ക്രിസ്ത്യാനികള്‍ക്ക് പുണ്യഭൂമിയാണ് ജറുസലേം. അവിടം സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കാത്ത ക്രിസ്താനികള്‍ കുറവുമായിരിക്കും.

ക്രിസ്ത്യാനികള്‍ക്ക് പുണ്യഭൂമിയാണ് ജറുസലേം. അവിടം സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കാത്ത ക്രിസ്താനികള്‍ കുറവുമായിരിക്കും. അപ്പോള്‍ ജറുസലേമിലേക്ക് ഒരു സൌജന്യ യാത്ര തരപ്പെടുത്താമെന്ന് ആരെങ്കിലും വാഗ്ദാനം ചെയ്താലോ ? പ്രത്യുപകാരമായി വലിയ പ്രയാസമില്ലാത്ത ഒരു സഹായമാണ് ആവശ്യപ്പെടുന്നതെങ്കിലോ ? പറഞ്ഞു വരുന്നത് വേറൊന്നുമല്ല, ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ പരിശ്രമിക്കുന്ന ബിജെപി ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ നാഗാലാന്‍ഡില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ വര്‍ഗീയകാര്‍ഡ് ഇറക്കാന്‍ തയാറെടുക്കുകയാണ്.

നാഗാലാന്‍ഡില്‍ അധികാരത്തിലേറിയാല്‍ ജറുസലേമിലേക്ക് ക്രിസ്ത്യാനികള്‍ക്ക് സൌജന്യ യാത്ര തരപ്പെടുത്താമെന്നാണ് ബിജെപിയുടെ ഓഫര്‍. തെരഞ്ഞെടുപ്പ് അടുത്ത മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര സംസ്ഥാനങ്ങളിലെ ജനങ്ങളും ഈ ഓഫറിന്‍റെ പരിധിയില്‍പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മേഘാലയയില്‍ 75 ശതമാനവും ക്രിസ്ത്യാനികളാണ്. ഇതേസമയം, നാഗാലാന്‍ഡില്‍ 88 ശതമാനം ജനസംഖ്യയും ക്രിസ്തീയ വിശ്വാസികളാണ്. നാഗാലാന്‍ഡില്‍ അധികാരത്തിലേറിയാല്‍ ക്രിസ്താനികള്‍ക്ക് ജറുസലേമിലേക്ക് സൌജന്യ യാത്രക്ക് അവസരമൊരുക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായി യുഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ബിജെപി ക്രിസ്ത്യാനികള്‍ക്ക് നല്‍കിയ വാഗ്ദാനം, തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നവര്‍ക്ക് സബ്സിഡി നല്‍കാനുള്ള തീരുമാനത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് എഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഒവൈസി പറഞ്ഞു.