LiveTV

Live

National

മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പരിഗണിക്കുന്നതില്‍ നിന്നും ഒഴിഞ്ഞു മാറി കേന്ദ്രം

മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പരിഗണിക്കുന്നതില്‍ നിന്നും ഒഴിഞ്ഞു മാറി കേന്ദ്രം
Summary
ബില്ലിനെതിരെ പ്രതിപക്ഷം ഭേദഗതികള്‍ മുന്നോട്ട് വെച്ചതും സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ടതും ചട്ടം ലംഘിച്ചാണെന്നായിരുന്നു സര്‍ക്കാര്‍ വാദം...

മുത്തലാഖ് ബില്‍ പരിഗണിക്കുന്നതില്‍നിന്ന് രാജ്യസഭയില്‍ ഒഴിഞ്ഞുമാറി കേന്ദ്രസര്‍ക്കാര്‍. ബില്ലിനെതിരെ പ്രതിപക്ഷം ഭേദഗതികള്‍ മുന്നോട്ട് വെച്ചതും സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ടതും ചട്ടം ലംഘിച്ചാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. സര്‍ക്കാര്‍ സമ്മതമില്ലാതെ ബില്ലിന്‍മേല്‍ ചര്‍ച്ച സാധ്യമല്ലെന്ന് രാജ്യസഭ ഉപാധ്യക്ഷനും വ്യക്തമാക്കി. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വെച്ചതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.