LiveTV

Live

National

ദലിതര്‍ക്ക് നേരയുള്ള അതിക്രമം; ബുധനാഴ്ച മഹാരാഷ്ട്രയില്‍ ബന്ദ്

ദലിതര്‍ക്ക് നേരയുള്ള അതിക്രമം; ബുധനാഴ്ച മഹാരാഷ്ട്രയില്‍ ബന്ദ്
Summary
സംഘര്‍ഷത്തെ തുടര്‍ന്ന് മുംബൈ നഗരത്തിന്റെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ദലിതര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബുധനാഴ്ച മഹാരാഷ്ട്രയില്‍ ബന്ദ്. സംഘര്‍ഷത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. സംഘഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച റോഡ് - റെയില്‍ ഗതാഗതം പുനസ്ഥാപിച്ചു. നാളെ സംസ്ഥാന ബന്ദാചരിക്കുമെന്ന് ദലിത് സംഘടനകള്‍ പ്രഖ്യാപിച്ചു.

1818 ഭിമ കൊറിഗാവ് യുദ്ധ വാര്‍ഷികം ആഘോഷിക്കുന്നതിനിടെ ദളിത് - മറാഠി വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കല്ലേറിലും വാഗ്വാദത്തിലും തുടങിയ പ്രശ്നങ്ങള്‍ വ്യാപിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ദളിത് വിഭാഗക്കാരനായ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വാഹനങ്ങള്‍ തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്.

മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം പ്രഖ്യാപിച്ച ഫഡ്നാവിസ് സമാധാനത്തിനായി ആഹ്വാനം ചെയ്തു. സംഘര്‍ഷ സാധ്യതകണക്കിലെടുത്ത് ഇന്റെര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനഹ്ങല്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമമുണ്ടായ സ്ഥലങ്ങളിൽ വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.