LiveTV

Live

National

നാളെ രാജ്യവ്യാപക മെഡിക്കല്‍ ബന്ദ്

നാളെ രാജ്യവ്യാപക മെഡിക്കല്‍ ബന്ദ്
Summary
ദേശീയ മെഡിക്കല്‍ കൌണ്‍സില്‍ ബില്ലിനെതിരെ ഐഎംഎ നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കും. അത്യാഹിത..

പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ദേശീയ മെഡിക്കല്‍ കൌണ്‍സില്‍ ബില്ലിനെതിരെ പ്രതിഷേധം ശക്തം.നാളെ രാജ്യവ്യാപകമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ബന്ദ്നടത്തും. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ ഒപികള്‍ ബഹിഷ്കരിച്ച് സമരത്തില്‍ പങ്കെടുക്കും.

ഹോമിയോ-ആ യുര്‍വേദ തുടങ്ങി അലോപ്പതി ഇതര മെഡിക്കല്‍ ശാഖകളില്‍ ബിരുദമുള്ളവര്‍ക്കും അലോപ്പതി മരുന്നുകള്‍ കുറിച്ച് നല്കാന്‍ ദേശീയ മെഡിക്കല്‍ കൌണ്‍സില്‍ കരട് ബില്‍ അവകാശം നല്‍കുന്നുണ്ട്. ഇതിനായി ഒരു ഹ്രസ്വകാല പഠനം പൂര്‍ത്തീകരിച്ചാല്‍ മതിയെന്നാണ് ശിപാര്‍ശ. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയോഷന്‍ നാളെ മെഡിക്കല്‍ ബന്ദ് നടത്തുന്നത്.

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ബന്ദ്. സ്വകാര്യ ആശുപത്രികളില്‍ ഒപികള്‍ ബഹിഷ്കരിച്ചും സ്വകാര്യ പ്രാക്ടീസ് ഒഴിവാക്കിയുമാണ് സമരം. സര്‍ക്കാര്‍ ആശുപത്രികളെ ഡോക്ടര്‍മാര്‍ രാവിലെ 9 മുതല്‍ 10 വരെ ഒപി ബഹിഷ്കരിച്ച് സമരം നടത്തും. നിലവില്‍ സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രാജ്ഭവനിനു മുന്നില്‍ നിരാഹാര സമരം തുടങ്ങിയിട്ടുണ്ട്.