LiveTV

Live

National

ടി.ടി.വി ദിനകരന്‍ സത്യപ്രതിജ്ഞ ചെയ്തു

ടി.ടി.വി ദിനകരന്‍ സത്യപ്രതിജ്ഞ ചെയ്തു
Summary
സത്യപ്രതിജ്ഞയ്ക്കു ശേഷം ഭരണപക്ഷത്തെ രൂക്ഷമായാണ് ദിനകരന്‍ വിമര്‍ശിച്ചത്

ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ടി.ടി.വി ദിനകരന്‍ എം.എല്‍.എ ആയി സത്യപ്രതിജ്ഞ ചെയ്തു. നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ, തുറന്ന വാഹനത്തിലാണ് ദിനകരന്‍ സെക്രട്ടറിയേറ്റില്‍ എത്തിയത്. സത്യപ്രതിജ്ഞയ്ക്കു ശേഷം ഭരണപക്ഷത്തെ രൂക്ഷമായാണ് ദിനകരന്‍ വിമര്‍ശിച്ചത്.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദിനകരന്‍ സത്യപ്രതിജ്ഞയ്ക്കായി എത്തിയത്. രാവിലെ മുതല്‍ തന്നെ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിനു മുന്‍പില്‍ തടിച്ചുകൂടിയിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പ്രവര്‍ത്തകര്‍ ദിനകരനെ സ്വീകരിച്ചത്.

സത്യപ്രതിജ്‍ഞയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട ദിനകരന്‍ ഭരണപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചു. ആര്‍.കെ നഗര്‍ ഒരു സൂചനയാണെന്നും ഇതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ഭരണപക്ഷം ആത്മപരിശോധന നടത്തണമെന്നും ദിനകരന്‍ മുന്നറിയിപ്പു നല്‍കി. യഥാര്‍ത്ഥ അണ്ണാ ഡിഎംകെ ആരാണെന്ന് ജനങ്ങള്‍ തെളിയിച്ചുവെന്നും ദിനകരന്‍ ആവര്‍ത്തിച്ചു.