LiveTV

Live

National

എംഎല്‍എ കോണ്‍സ്റ്റബിളിന്‍റെ മുഖത്തടിച്ചു; കോണ്‍സ്റ്റബിള്‍ തിരിച്ചടിച്ചു

എംഎല്‍എ കോണ്‍സ്റ്റബിളിന്‍റെ മുഖത്തടിച്ചു; കോണ്‍സ്റ്റബിള്‍ തിരിച്ചടിച്ചു
Summary
രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന അവലോകന യോഗത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞ വനിതാ കോണ്‍സ്റ്റബിളിനെ വനിതാ എംഎല്‍എ തല്ലി.

രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന അവലോകന യോഗത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞ വനിതാ കോണ്‍സ്റ്റബിളിനെ വനിതാ എംഎല്‍എ തല്ലി. മുഖത്ത് അടി കൊണ്ട വനിതാ കോണ്‍സ്റ്റബിള്‍ തിരിച്ച് എംഎല്‍എയെ തല്ലി. ഷിംലയിലാണ് സംഭവം.

ഹിമാചല്‍ പ്രദേശിലെ ഡല്‍ഹൌസില്‍ നിന്നുള്ള എംഎല്‍എയാണ് ആശാകുമാരി. പഞ്ചാബിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കൂടിയാണ് അവര്‍. ഹിമാചലിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ രാഹുല്‍ വിളിച്ച യോഗത്തിനെത്തിയതായിരുന്നു ആശാകുമാരി. വനിതാ കോണ്‍സ്റ്റബിള്‍ അസഭ്യം പറയുകയും തന്നെ തള്ളിമാറ്റുകയും ചെയ്തെന്ന് ആശാകുമാരി കുറ്റപ്പെടുത്തി. എങ്കിലും ആ പൊലീസ് ഉദ്യോഗസ്ഥയുടെ അമ്മയുടെ പ്രായമുള്ള താന്‍ രോഷം നിയന്ത്രിക്കാനാവാതെ അടിക്കരുതായിരുന്നു. ക്ഷമ ചോദിക്കുന്നുവെന്നും ആശാകുമാരി വിശദീകരിച്ചു.

ആര്‍ക്കും ആരുടെയും നേരെ കൈ ഉയര്‍ത്താന്‍ അവകാശമില്ലെന്ന് സംഭവത്തെ കുറിച്ച് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പാര്‍ട്ടിയില്‍ അച്ചടക്ക രാഹിത്യം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.