LiveTV

Live

National

ക്രിസ്മസ് ആഘോഷം വേണ്ട; വിദ്യാര്‍ഥികള്‍ക്ക് സംഘ്പരിവാര്‍ സംഘടനയുടെ ഭീഷണി

ക്രിസ്മസ് ആഘോഷം വേണ്ട; വിദ്യാര്‍ഥികള്‍ക്ക് സംഘ്പരിവാര്‍ സംഘടനയുടെ ഭീഷണി
Summary
ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത വളര്‍ത്താന്‍ ഇവിടുത്തെ സംഘ്‍പരിവാറുകാര്‍ക്ക് ഒരു പ്രത്യേക മിടുക്കുമുണ്ട്.

ഉത്തര്‍പ്രദേശില്‍ മത, ജാതീയ വിഭജനം സര്‍വ്വസാധാരണമാണ്. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത വളര്‍ത്താന്‍ ഇവിടുത്തെ സംഘ്‍പരിവാറുകാര്‍ക്ക് ഒരു പ്രത്യേക മിടുക്കുമുണ്ട്. എന്നാല്‍ ലോകത്തില്‍ മുഴുവന്‍ സമാധാനത്തിന്റെ സന്ദേശം ഉണര്‍ത്തുന്ന ക്രിസ്മസ് ആഘോഷത്തിന് നേരെ ആയുധം എടുക്കാന്‍ മടിക്കില്ലെന്ന് ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് സംഘ്പരിവാര്‍ സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ച്. അതും പിഞ്ച് കുട്ടികള്‍ക്ക് നേരെയാണ് ഭീഷണി എന്നും ഓര്‍ക്കണം. അലിഗഡിലെ സ്കൂള്‍ മാനേജ്‍മെന്റുകള്‍ക്ക് സംഘടന മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. തങ്ങളുടെ മുന്നറിയിപ്പ് ലംഘിച്ച് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചാല്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും ഭീഷണിയുണ്ട്.

ക്രിസ്മസ് ആഘോഷം വേണ്ട; വിദ്യാര്‍ഥികള്‍ക്ക് സംഘ്പരിവാര്‍ സംഘടനയുടെ ഭീഷണി

ഉത്തര്‍പ്രദേശിലെ സ്കൂളുകള്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാനിരിക്കെയാണ് ഭീഷണിയുമായി സംഘടന രംഗത്തുവന്നിരിക്കുന്നത്. ആഘോഷത്തിന്റെ തിയതി അടുത്തിരിക്കെ ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ ഭീഷണിക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് സ്കൂള്‍ അധികൃതരും കുട്ടികളും. പ്രത്യേകിച്ച് ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ കീഴിലുള്ള സ്കൂളുകള്‍ക്ക് നേരെ ഭീഷണി കുറച്ച് കടുത്തതാണെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സംഘടനയുടെ ഭീഷണിയോട് പബ്ലിക് സ്കൂള്‍ ഡെവ്‍ലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് പ്രവീണ്‍ അഗര്‍വാള്‍ പ്രതികരിച്ചതിങ്ങനെ: ''ഞങ്ങള്‍ എല്ലാ വര്‍ഷവും എല്ലാ ആഘോഷങ്ങളും സംഘടിപ്പിക്കാറുണ്ട്. അതില്‍ വിവിധ മതവിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികള്‍ പങ്കെടുക്കാറുമുണ്ട്. ആരെയും മാറ്റിനിര്‍ത്താറില്ല. നിര്‍ബന്ധിക്കാറുമില്ല. ഒത്തൊരുയോടെയുള്ള ഈ ആഘോഷങ്ങള്‍ കുട്ടികളെ നാളെയുടെ നല്ല പൌരന്മാരായി തന്നെ വളര്‍ത്തിയെടുക്കാന്‍ ഉദ്ദേശിക്കുന്നത് കൂടിയാണ്. വിഭാഗീയതയല്ല, ഒരുമയാണ് ഈ ആഘോഷങ്ങളുടെ സന്ദേശം''. ഇതിനിടെ ക്രിസ്മസ് ആഘോഷങ്ങള്‍ തടയാന്‍ ആരെയും അനുവധിക്കില്ലെന്ന് ജില്ലാ പൊലീസ് മേധാവി രാജേഷ് പാണ്ഡെ അറിയിച്ചു.