LiveTV

Live

National

മധ്യപ്രദേശില്‍ കരോള്‍ സംഘത്തിന് നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം

മധ്യപ്രദേശില്‍ കരോള്‍ സംഘത്തിന് നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം
Summary
ഗ്രാമത്തില്‍ കരോളുമായി പോയ സംഘത്തെ, മതപരിവര്‍ത്തകരെന്ന് ആരോപിച്ചാണ് ഒരു സംഘം ആക്രമിച്ചത്

മധ്യപ്രദേശിലെ സത്നാമില്‍ കരോള്‍ സംഘത്തിന് നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ഗ്രാമത്തില്‍ കരോളുമായി പോയ സംഘത്തെ, മതപരിവര്‍ത്തകരെന്ന് ആരോപിച്ചാണ് ഒരു സംഘം ആക്രമിച്ചത്. തുടര്‍ന്ന് പൊലീസിനെ വിളിച്ചുവരുത്തി ഇവരെ നിര്‍ബന്ധിപ്പിച്ച് കസ്റ്റഡിയിലെടുപ്പിച്ചു. പിടിയിലായവരെ ഇനിയും പൊലീസ് വിട്ടയച്ചില്ല. എന്നാല്‍ മതപരിവര്‍ത്തനമല്ല, ക്രിസമസ് കരോള്‍ മാത്രമായിരുന്നു ലക്ഷ്യമെന്ന് വൈദികസംഘം വ്യക്തമാക്കി.

സത്‌ന സെന്റ് എഫ്രോം സെമിനാരിയില്‍ നിന്ന് ഗ്രാമത്തില്‍ കാരളിനു പോയ വൈദികരും വൈദിക വിദ്യാര്‍ഥികളുമടങ്ങുന്ന സംഘത്തെയാണ് അക്രമിച്ചത്. കസ്റ്റഡിയിലായവരെ സന്ദര്‍ശിക്കാനെത്തിയ വൈദികരുടെ കാറിന് അക്രമികള്‍ തീയിട്ടു. രണ്ടു വൈദികർക്കു പുറമെ മുപ്പതോളം വൈദിക വിദ്യാർഥികളും സംഘത്തിലുണ്ടായിരുന്നു. ഇവരിൽ മലയാളികളുമുണ്ട്.