LiveTV

Live

National

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി
Summary
അഹമ്മദാബാദില്‍ സബര്‍മതിയിലെ റാനിപ് മേഖലയില്‍ ബുത്ത് നമ്പര്‍ 115 ലായിരുന്നു പ്രധാനമന്ത്രിക്ക് വോട്ട്. ഉച്ചക്ക് 12.10ഓടെ മോദി വോട്ട് രോഖപ്പെടുത്തി.

ഗുജറാത്തില്‍ പ്രധാന മന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇന്ന് രേഖപ്പെടുത്തി. മോദി ഉച്ചക്ക് മുമ്പേ തന്നെ അഹമ്മദാബാദില്‍ വോട്ട് ചെയ്യാനെത്തി. ബിജെപി നേതാക്കളായ അമിത് ഷാ, അരുണ്‍ ജെയ്റ്റ്ലി, കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കി പാട്ടിതാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍ തുടങ്ങിയവരും സമ്മതിദാന അവകാശം വിനിയോഗിച്ചു.

അഹമ്മദാബാദില്‍ സബര്‍മതിയിലെ റാനിപ് മേഖലയില്‍ ബുത്ത് നമ്പര്‍ 115 ലായിരുന്നു പ്രധാനമന്ത്രിക്ക് വോട്ട്. ഉച്ചക്ക് 12.10ഓടെ മോദി വോട്ട് രോഖപ്പെടുത്തി. പോളിംഗ് ബൂത്തിന് പുറത്ത് തടിച്ചുകൂടിയ ബി ജെ പി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് പ്രധാന മന്ത്രി മടങ്ങിയത്.

കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കി ആനന്ദിലെ ബൂത്ത് നമ്പര്‍ 205 ല്‍ വോട്ട് ചെയ്തു. കോണ്‍ഗ്രസ്സ് നേതാവ് ശക്തി സിംഗ് ഗോഹില്‍, സംസ്ഥാന മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ ബിബി സൈ്വന്‍ എന്നിവര്‍ ഗാന്ധി നഗറിലും കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അഹമ്മദാബാദിലെ വെജല്‍ പൂരിലും വോട്ട് രേഖപ്പെടുത്തി. ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിലിന്‍ പട്ടേലും പട്ടിതാര്‍ അനാമത് ആന്തോളന്‍ നേതാന് ഹര്‍ദിക് പട്ടേലും ഇതിനകം വോട്ട് രേഖപ്പെടുത്തി.