LiveTV

Live

National

ഓഖി ചുഴലിക്കാറ്റ് തമിഴ്നാട് നഷ്ടപരിഹാരം ഉയര്‍ത്തി

ഓഖി ചുഴലിക്കാറ്റ് തമിഴ്നാട് നഷ്ടപരിഹാരം ഉയര്‍ത്തി
Summary
കൂടാതെ, ആശ്രിതരില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും.

ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാര തുക തമിഴ്നാട് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പത്തില്‍ നിന്ന് ഇരുപത് ലക്ഷമായാണ് തുക കൂട്ടിയത്. കൂടാതെ, ആശ്രിതരില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. താല്‍കാലിക ആശ്വാസമായി നല്‍കിയ തുകയും 2500 ല്‍ നിന്ന് അയ്യായിരമായി വര്‍ധിപ്പിച്ചു. ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച കന്യാകുമാരിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് പ്രഖ്യാപനം നടത്തിയത്.