LiveTV

Live

National

രാജസ്ഥാനിലെ കൊലപാതകം; ഡല്‍ഹിയില്‍ പ്രതിഷേധ സംഗമത്തിന് നേരെ അതിക്രമം 

രാജസ്ഥാനിലെ കൊലപാതകം; ഡല്‍ഹിയില്‍ പ്രതിഷേധ സംഗമത്തിന് നേരെ അതിക്രമം 
Summary
ഡല്‍ഹിയില്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മ നടത്തിയ പ്രതിഷേധ സംഗമത്തിനിടെയാണ് അതിക്രമം ഉണ്ടായത്

രാജസ്ഥാനില്‍ മുസ്‌‌ലിം മധ്യവയസ്കനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്ക് എതിരെ അക്രമം. ഹിന്ദുത്വ ഭീകരത എന്ന പദം പ്ലക്കർഡിൽ നിന്നും മാറ്റണം എന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമം. സോഷ്യൽ മീഡിയ കൂട്ടായ്മ ഡല്‍ഹി കൊണാട്ട് പ്ലേസിലായിരുന്നു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

രാജസ്ഥാനിൽ മുസ്ലിം മധ്യവയസ്കനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധ സംഗമം നടത്തുന്നതിനിടെയാണ് ഒരു സംഘം അക്രമത്തിന് മുതിര്‍ന്നത്. ഹിന്ദുത്വ ഭീകരത എന്ന പദം ഉയര്‍ത്തിയ പ്ലക്കാര്‍ഡ് മാറ്റണം എന്നാവശ്യപ്പെട്ടായിരുന്നു അക്രമം, പ്ലക്കാര്‍ഡ് ഉയര്‍ത്തിയ പെണ്‍കുട്ടിയെ ഉപദ്രവിക്കാനും ശ്രമം നടന്നു.

തുടര്‍ന്ന് പൊലീസുകാര്‍ എത്തിയാണ് അക്രമികളെ പിടിച്ചു മാറ്റിയത്. അഫ്രലിന്റെ മരണത്തിന് പിന്നില്‍ മുസ്‌ലിം ഐഡന്‍റിറ്റി മാത്രമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. സംഭവത്തില്‍ കാര്യമായി പ്രതിഷേധിക്കാന്‍ മുസ്‌ലിം ഇതര സംഘടനകളും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ട് വരുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

നേരത്തെ രാജസ്ഥാന്‍റെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയായ ബിക്കനിർ ഹൗസിന് മുന്നിലെ പ്രതീഷ സംഘമം നടന്നിരുന്നു