LiveTV

Live

National

ഗുജറാത്തില്‍ മോദിയെ കേള്‍ക്കാന്‍ ആളില്ല; പ്രസംഗിക്കുമ്പോള്‍ ഒഴിഞ്ഞ കസേരകള്‍... വീഡിയോ വൈറല്‍

ഗുജറാത്തില്‍ മോദിയെ കേള്‍ക്കാന്‍ ആളില്ല; പ്രസംഗിക്കുമ്പോള്‍ ഒഴിഞ്ഞ കസേരകള്‍... വീഡിയോ വൈറല്‍
Summary
ഗുജറാത്തില്‍ കര്‍ഷകരും പട്ടേല്‍ വിഭാഗവും തിരികൊളുത്തിയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ബിജെപിയെ രക്ഷപെടുത്താന്‍ കച്ചമുറുക്കി ഇറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ജനങ്ങള്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍.

കര്‍ഷകരും പട്ടേല്‍ വിഭാഗവും തിരികൊളുത്തിയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ബിജെപിയെ രക്ഷപെടുത്താന്‍ ഗുജറാത്തില്‍ കച്ചമുറുക്കി ഇറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ജനങ്ങള്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഗുജറാത്തില്‍ മോദി അഭിസംബോധന ചെയ്ത തെരഞ്ഞെടുപ്പ് റാലിയില്‍ ജനങ്ങളുടെ പങ്കാളിത്തം വളരെ കുറവാണെന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്. മോദി വേദിയില്‍ പ്രസംഗിക്കുമ്പോള്‍ നൂറുകണക്കിന് ഒഴിഞ്ഞ കസേരകളാണ് ദൃശ്യത്തിലുള്ളത്. എബിപി റിപ്പോര്‍ട്ടറാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഗുജറാത്തിലെ മോദിയുടെ തെരഞ്ഞെടുപ്പ് റാലികളില്‍ കസേര നിറയ്ക്കാന്‍ പോലും ബിജെപിക്ക് കഴിയുന്നില്ല. പിന്നെയെങ്ങനെ അവര്‍ നിയമസഭയിലെ കസേരകള്‍ നിറയ്ക്കുമെന്ന് റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു. വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ ആയിരക്കണക്കിന് ആളുകളാണ് അത് ഷെയര്‍ ചെയ്തിരിക്കുന്നത്.